ടോക്കിയോ: സുസുക്കി മോട്ടോർ കോർപ്പറേഷൻ മുൻ ചെയർമാൻ ഒസാമു സുസുക്കി (94) അന്തരിച്ചു. ഡിസംബർ 25-നായിരുന്നു മരണമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. അർബുദ ബാധിതനായിരുന്നു. അടുത്ത കുടുംബങ്ങൾ മാത്രം പങ്കെടുത്തുകൊണ്ട് സംസ്കാര ചടങ്ങുകൾ സ്വകാര്യമായി നടത്തിയതായും കുടുംബം വ്യക്തമാക്കി.
40 വർഷത്തിലേറെ കാലം സുസുക്കി കമ്പനിയെ നയിച്ചത് ഒസാമ സുസുക്കിയായിരുന്നു. 2021-ൽ 91-ാം വയസ്സിലാണ് അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. 1958 ലാണ് ഒസാമു സുസുക്കിയിൽ ചേരുന്നത്. പിന്നീട്, 1978-ൽ കമ്പനിയുടെ പ്രസിഡന്റായി. 28 വർഷം കമ്പനിയുടെ പ്രസിഡന്റായി തുടർന്ന ഒസാമു 2000-ത്തിലാണ് സുസുക്കി ചെയർമാനായി ചുമതലയേൽക്കുന്നത്.
ഒസാമു സുസുക്കിയുടെ ഭരണകാലത്ത് ചെറുകിട കാറുകളുടെ നിർമാതാക്കളെന്ന നിലയിൽ കമ്പനി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. 1983-ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനുള്ള തീരുമാനത്തിന് പിന്നിലും ഒസാമു തന്നെയായിരുന്നു.
Content Highlights: Osamu Suzuki, Former Suzuki Motor Chairman, passes away at 94 due to lymphoma
Published: 27 Dec 2024, 05:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented