
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത താരിഖ് റഹ്‌മാന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനക്കത്ത് കൈമാറി ലോക്‌സഭാ സ്പീക്കർ ഓം ബിർള. താരിഖിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ബിർളയായിരുന്നു. മോദി ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ താരിഖിന്റെ പാർട്ടിയായ ബിഎൻപി കൈവരിച്ച വിജയത്തെ കത്തിൽ മോദി അഭിനന്ദിക്കുകയും അദ്ദേഹത്തെയും ഭാര്യയേയും മകളെയും ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിഎൻപി കൈവരിച്ച വലിയ വിജയത്തിനും ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടതിലും ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി താരിഖിനുള്ള കത്തിൽ മോദി പറയുന്നു. ഭാര്യ സുബൈദയ്ക്കും മകൾ സൈമയ്ക്കുമൊപ്പം ഇന്ത്യ സന്ദർശിക്കാൻ താരിഖിനെ ക്ഷണിച്ച മോദി, ഇന്ത്യ താങ്കളെ ഊഷ്മളമായി സ്വാഗതംചെയ്യുന്നതായും വ്യക്തമാക്കുന്നു. താരിഖിന്റെ നേതൃത്വം ബംഗ്ലാദേശിനെ സമാധാനത്തിന്റെയും സ്ഥിരതയുടെയും അഭിവൃദ്ധിയുടേയും പാതയിലേക്ക് നയിക്കുമെന്ന വിശ്വാസവും മോദി കത്തിൽ പ്രകടിപ്പിച്ചു.
താരിഖ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് മോദിയെ ക്ഷണിച്ചിരുന്നു. എന്നാൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാസന്ദർശനം പ്രമാണിച്ച് മോദി ചടങ്ങിൽ പങ്കെടുത്തില്ല.
Content Highlights: om birla hand over pm modi congratulatory letter to tarique rahman
Published: 17 Feb 2026, 08:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented