സിയോള്‍ : ഈ വര്‍ഷം തന്റെ സഹോദരന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണാന്‍ സാധ്യതയില്ലെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം ജോ യോങ്. 

To advertise here,

ഉത്തരകൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ജോ യോങ്ങിന്റെ പരാമര്‍ശങ്ങളുള്ളത്. ആണവ നയതന്ത്രം നിലനിര്‍ത്താന്‍ വാഷിങ്ടണ്‍ ചില വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാവണമെന്ന് അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.

"ഉച്ചകോടി ചര്‍ച്ചകള്‍ ആവശ്യമാണെങ്കില്‍ അത് യുഎസിന്റെ ആവശ്യമാണ്. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം ഇത് പ്രായോഗികമല്ല". ഇതുകൊണ്ട് തങ്ങള്‍ക്ക് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലെന്നും കിം യോ ജോങ്ങ് പറഞ്ഞു.

ഒരു പക്ഷെ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചക്കൊടുവില്‍ ആശ്ചര്യകരമായ ചില കാര്യങ്ങള്‍ സംഭവിക്കാമെന്നും യോ ജോങ്ങ് പറഞ്ഞു.

കിം യോ ജോങിനെ കിം ജോങ് ഉൻ തന്റെ ഏറ്റവും അടുത്ത വിശ്വസ്തയായിട്ടാണ് കാണുന്നത്. ഭരണകക്ഷി പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെ ആദ്യത്തെ വൈസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കൂടിയാണ് അവര്‍.

content highlights: North Korean leader's sister says Kim-Trump summit unlikely