വാഷിങ്ടൺ: ഭീകരാക്രമണത്തിന് പദ്ധതിയിടുന്നെന്ന സംശയത്തെ തുടർന്ന് യുകെയിലെ ആർഎഎഫ് ഫെയർഫോഡ് വ്യോമതാവളത്തിന് സമീപത്തുനിന്ന് അഞ്ചുപേരെ അറസ്റ്റ് ചെയ്ത ബ്രിട്ടീഷ് നടപടിയെ പ്രകീർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഇറാനെതിരേ വ്യോമാക്രമണം നടത്താൻ യുഎസ് ഉപയോഗപ്പെടുത്തുന്ന യുകെയിലെ സൈനികതാവളമാണ് ആർഎഎഫ് ഫെയർഫോഡ്. ഞായറാഴ്ച പുലർച്ചെയാണ് അഞ്ചുപേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത്.
യുകെ പോലീസിന്റെ നടപടിയെ അത്യുത്തമം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അറസ്റ്റിലായവർ, അമേരിക്കൻ സൈനികരെയും വിമാനങ്ങളെയും ഉൾക്കൊള്ളുന്ന യുകെയുടെ സൈനികതാവളത്തിന് നേർക്ക് വലിയ ഗൂഢാലോചനയ്ക്കാണ് പദ്ധതിയിട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണത്തിന് പദ്ധതിയിടുന്നെന്നും സ്ഫോടകവസ്തു നിയമപ്രകാരമുള്ള കുറ്റകൃത്യത്തിലേർപ്പെടുന്നെന്നുമുള്ള സംശയത്തെത്തുടർന്നാണ് യുകെയിലെ ആർഎഎഫ് (റോയൽ എയർ ഫോഴ്സ്) ഫെയർഫോഡ് വ്യോമതാവളത്തിന് സമീപത്തുനിന്ന് അഞ്ചുപേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലർച്ചെ ഗ്ലോസെസ്റ്റെർഷെയറിലെ വെൽഫോഡ് മേഖലയിലായിരുന്നു സംഭവം. ഇറാനെതിരേ വ്യോമാക്രമണം നടത്താൻ അമേരിക്ക ഉപയോഗപ്പെടുത്തുന്ന യുകെയിലെ സൈനികതാവളമാണ് ആർഎഎഫ് ഫെയർഫോഡ്. എക്സ്പ്ലോസീവ്സ് ആക്ട് പ്രകാരമായിരുന്നു നടപടി.
Content Highlights: Five individuals arrested near the RAF Fairford military base in the UK., US President Donald Trump praised the British police action., The base is utilized by the US for airstrikes against Iran., Suspects were detained under the Explosives Act over suspected terror plots.
Published: 28 Sept 2026, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented