സുക്രെ: ബൊളീവിയയില്‍ ഇക്കഴിഞ്ഞ അഞ്ചുദിവസത്തിനിടെ തെരുവുകളില്‍നിന്നും വീടുകളില്‍ നിന്നുമായി പോലീസ് കണ്ടെടുത്തത് നാനൂറില്‍ അധികം മൃതദേഹങ്ങള്‍.

To advertise here,

ഇതില്‍ 85 ശതമാനവും കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളാണെന്നാണ് കരുതപ്പെടുന്നത്. ചൊവ്വാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്ത കാര്യം ബൊളിവീയന്‍ പോലീസ് അറിയിച്ചത്.

ജൂലൈ 15 മുതല്‍ 20 വരെയുള്ള കാലത്ത് കൊച്ചംബാബ മേഖലയില്‍നിന്നു മാത്രം 191 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ലാപാസില്‍നിന്ന് 141 മൃതദേഹങ്ങളും കണ്ടെടുത്തതായി ബൊളീവിയ നാഷണല്‍ പോലീസ് ഡയറക്ടര്‍ മാധ്യമങ്ങളോടു പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ നഗരമായ സാന്റ ക്രൂസില്‍ അധികൃതര്‍ കണ്ടെടുത്തത് 68 മൃതദേഹങ്ങളാണ്. ബൊളീവിയയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധയുണ്ടായ സ്ഥലമാണ് സാന്റക്രൂസ്. രാജ്യത്തെ പാതി കോവിഡ്-19 രോഗികളും ഇവിടെയാണുള്ളത്. ഏകദേശം 60,000 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കണ്ടെടുത്ത മൃതദേഹങ്ങളില്‍ 85 ശതമാനവും കോവിഡ്-19 പോസിറ്റീവ് കേസുകളും കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്നവയുമാണെന്നും നാഷണല്‍ പോലീസ് ഡയറക്ടര്‍ വ്യക്തമാക്കി. മറ്റുള്ള മൃതദേഹങ്ങള്‍ രോഗം ബാധിച്ചും ആക്രമണങ്ങള്‍ക്ക് ഇരയായി മരിച്ചവരുടേതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: more than 400 dead bodies found from bolivian streets