ടിയാന്‍ജിന്‍:  എസ്.സി.ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയുമായി ഉന്നത ചൈനീസ് നേതാവ് നടത്തിയ കൂടിക്കാഴ്ചയാണ് ഇപ്പോള്‍ ചൈനയിലെ രാഷ്ട്രീയവൃത്തങ്ങള്‍ക്കിടെയിലെ ചര്‍ച്ചാവിഷയം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ വലംകൈ എന്നറിയപ്പെടുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ തായ് ചീയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാക്കളിലൊരാളും വിദേശ നയതന്ത്രത്തിലെ പ്രമുഖനുമാണ് തായ് ചീ. എന്നാല്‍ മിക്ക രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും അദ്ദേഹം അപ്രാപ്യനാണ്. 

To advertise here,

പുഞ്ചിരിക്കുന്ന മുഖത്തോടുകൂടി താ ചീയെ കാണുക എന്നത് അപൂര്‍വമായ അവസരങ്ങളിലാണ്. പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ നിര്‍ദ്ദേശപ്രകാരമാണ് തായ് ചീ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യാ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിനേപ്പറ്റിയാണ് ഇരുനേതാക്കളും ചര്‍ച്ചകള്‍ നടത്തിയത്. എന്നാല്‍ വെറുമൊരു ചര്‍ച്ചയാണെന്ന് പുറമേക്ക് തോന്നുമെങ്കിലു ചൈനയില്‍ അതുയര്‍ത്തിയ അലയൊലികള്‍ വലുതാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ നിരവധി ചുമതലകള്‍ വഹിക്കുന്ന നേതാവാണ് ഇദ്ദേഹം.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടേറിയറ്റിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് തായ് ചീ. മാത്രമല്ല പോളീറ്റ് ബ്യൂറോ അംഗവുമാണ്. മാത്രമല്ല പാര്‍ട്ടിക്കുള്ളില്‍ ഷീ ജിന്‍പിങ് കഴിഞ്ഞാല്‍ മറ്റ് നേതാക്കള്‍ ഏറെ ഭയപ്പെടുന്ന ആളാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചൈനീസ് ഭരണ- സൈനിക നേതൃത്വങ്ങള്‍ക്കുമുള്ള ശക്തമായ സന്ദേശമായാണ് വിലയിരുത്തുന്നത്. ചൈനയ്ക്കുള്ളിലെ ഇന്ത്യാ വിരുദ്ധര്‍ക്കുള്ള മുന്നറിയിപ്പായാണ് കൂടിക്കാഴ്ചയെ നയതന്ത്ര വിദഗ്ദര്‍ വിലയിരുത്തുന്നത്. 

ഇന്ത്യാ- ചൈന ബന്ധം മെച്ചപ്പെടുത്താനും സാധാരണ നിലയിലേക്ക് കൊണ്ടുവരാനും ഉദ്ദേശിച്ചാണ് തായ് ചീയെ ഷി ജിന്‍പിങ് മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അയച്ചതെന്നാണ് വിവരം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വ്യക്തമായി ബോധ്യപ്പെടുത്തുകയാണ് ഈ കൂടിക്കാഴ്ചയിലൂടെ ഷീ ജിന്‍പിങ് നടത്തിയത്. മാത്രല്ല എസ്.സി.ഒ ഉച്ചകോടിക്കെത്തിയ മറ്റൊരു രാഷ്ട്രത്തിന്റെ നേതാക്കളുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുമില്ല. 

കൂടിക്കാഴ്ചയ്ക്ക് ശേഷം പുഞ്ചിരിയോടെ മോദിക്ക് ഹസ്തദാനം ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യാ- ചൈന ബന്ധത്തില്‍ സ്ഥിരത കൊണ്ടുവരാനുള്ള ചൈനീസ് ശ്രമത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച. ബന്ധം മെച്ചപ്പെടുത്താന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുവെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തുകയാണ് ചൈന ചെയ്യുന്നത്. എന്നാല്‍ ചൈന- പാകിസ്താന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയോടെയാണ് ചര്‍ച്ചകളെ സമീപിക്കുന്നത്.