പാരിസ്: സാമ്പത്തിക ക്രമക്കേടുകേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഫ്രാന്‍സിലെ തീവ്രവലതുപക്ഷ നേതാവ് മറീന്‍ ലെ പെന്നിന് വന്‍തിരിച്ചടി. പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അഞ്ചുവര്‍ഷത്തേക്ക് അവരെ വിലക്കിയ കോടതി നാലുകൊല്ലം തടവിനും പിഴയ്ക്കും വിധിച്ചു. 2027-ലെ ഫ്രാന്‍സ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള മുന്നിരമുഖമായിരുന്നു നാഷണല്‍ റാലി (എന്‍ആര്‍) പാര്‍ട്ടി നേതാവായ മറീന്‍. കോടതിവിധിക്ക് പിന്നാലെ മറീന്റെ ഫ്രഞ്ച് പ്രസിഡന്റ് സ്വപ്നത്തിനും തിരിച്ചടിയേറ്റു.
മറീന്‍, അവരുടെ പാര്‍ട്ടിയായ നാഷണല്‍ റാലി പാർട്ടിയും 24-ഓളം നേതാക്കളും ചേര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ 4.44 മില്യന്‍ ഡോളര്‍ വകമാറ്റി ചെലവഴിച്ചു എന്നാണ് കേസ്. യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് അസിസ്റ്റന്റുമാര്‍ക്ക് നല്‍കേണ്ടിയിരുന്ന പണം വകമാറ്റി ഫ്രാന്‍സില്‍ എന്‍ആര്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കു നല്‍കിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
2004 മുതല്‍ 2016 വരെയുള്ള കാലത്താണ് സാമ്പത്തിക ക്രമക്കേട് നടന്നത്. ഫണ്ട് വകമാറ്റലില്‍ മുഖ്യ പങ്കുവഹിച്ചത് മറീനാണെന്ന് കോടതി കണ്ടെത്തി. എന്നാല്‍, പണം ചെലവഴിച്ചത് നിയമവിധേയമായിട്ടാണ് എന്നായിരുന്നു മറീന്റെയും സംഘത്തിന്റെയും വാദം. എന്നാല്‍, കോടതി ഇത് തള്ളി. 2004 മുതല്‍ 2017 വരെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായിരുന്നു മറീന്‍.
നാലുകൊല്ലത്തെ തടവുശിക്ഷയില്‍ രണ്ടുകൊല്ലം കോടതി ഇളവുചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന രണ്ടുകൊല്ലത്തെ ശിക്ഷ, ജയിലിന് പുറത്ത് ഇലക്ട്രോണിക് ബ്രേസ്ലറ്റ് ധരിച്ച് അനുഭവിച്ചാല്‍ മതിയാകും. ഒരുലക്ഷം യൂറോ (ഏകദേശം 92 ലക്ഷം രൂപ) പിഴയുമൊടുക്കണം. മേല്‍ക്കോടതിയില്‍നിന്ന് അനുകൂല വിധി ലഭിക്കാത്തപക്ഷം മറീന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഫ്രാന്‍സില്‍ സാധാരണയായി അപ്പീല്‍ നടപടി ക്രമങ്ങള്‍ സാവധാനമാണ് നടക്കാറ്. തിരഞ്ഞെടുപ്പിന് മുന്‍പേ പുനര്‍വിചാരണ നടന്നാലും നിലവിലെ വിധിയില്‍ മാറ്റംവരാനും സാധ്യത കുറവാണ്.
Content Highlights: Marine le pen convicted for eu fund embezzlement case
Published: 31 Mar 2025, 09:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented