ഇസ്ലാമാബാദ്: അടുത്തിടെയാണ് സ്ത്രീകളെയും ചാവേറാക്കാനുള്ള ഭീകരപരിശീലന പരിപാടി ജെയ്ഷെ മുഹമ്മദ് (ജെഇഎം) ആരംഭിച്ചത്. ഇന്ത്യയ്ക്കെതിരായ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകളെയും ഭീകരാക്രമണങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള നീക്കം ജെഇഎം ആരംഭിച്ചത്. ഓപ്പറേഷന് സിന്ദൂരില്‍ കനത്ത നഷ്ടം സംഭവിച്ചതിനെത്തുടര്‍ന്ന് തങ്ങളുടെ അംഗബലം വര്‍ദ്ധിപ്പിക്കുന്നതിനായാണ് പതിയ സംവിധാനം.
'ജമാഅത്തുല്‍ മുഅ്മിനാത്ത്’ എന്നതാണ് പുതിയ വനിതാ ചാവേര്‍ പടയുടെ പേര്. ബഹാവല്‍പൂരിലെ മാര്‍ക്കസ് ഉസ്മാനെ അലിയില്വെച്ച് പുതിയ വനിതാ ഭീകരസേനയുടെ ഉദ്ദേശലക്ഷ്യം എന്താണെന്ന് ജെഇഎം തലവന്‍ മസൂദ് അസര്‍ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ സൈന്യത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി തുടങ്ങിയിരുന്നു. കോംബാറ്റ് ചുമതലകളിലേക്കും അവര്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ സ്ത്രീകളെ പ്രതിരോധിക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്നാണ് മസൂദ് അസര്‍ പറയുന്നത്. 'ജെയ്ഷിന്റെ ശത്രുക്കള്‍ ഹിന്ദു വനിതകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരെ നമുക്കെതിരെ അണിനിരത്തുന്നു. അവരോട് പൊരുതാനായാണ് ഈ സംഘത്തെ രൂപീകരിച്ചതെന്നാണ് മസൂദ് അസര്‍ വെളിപ്പെടുത്തിയത്.
വനിതാ ഭീകരസംഘത്തില്‍ ചേര്‍ന്നാല്‍ മരണശേഷം നേരിട്ട് പറുദീസയാണ് മസൂദ് അസര്‍ സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. കമാന്‍ഡര്‍മാരുടെ ഭാര്യമാര്‍, സാമ്പത്തികമായി ദുര്‍ബലരായ സ്ത്രീകള്‍, കൊല്ലപ്പെട്ട ഭീകരരുടെ ബന്ധുക്കള്‍ എന്നിവരെയാണ് ആദ്യം റിക്രൂട്ട് ചെയ്യുന്നത്. സംഘടന വിപുലീകരിക്കാനായി പാകിസ്താനിലെ എല്ലാ ജില്ലകളിലും റിക്രൂട്ട്മെന്റ് ക്യാമ്പുകളും ബ്രാഞ്ചുകളും ആരംഭിക്കും. പുരുഷന്മാര്ക്ക് നല്കുന്നതുപോലെയുള്ള പരിശീലനം സ്ത്രീകള്‍ക്കും നല്‍കും. മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങളാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം.
ബ്രിഗേഡില്‍ ചേരുന്ന സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുമായോ അടുത്ത കുടുംബാംഗങ്ങളുമായോ മറ്റു പുരുഷന്മാരുമായി ഫോണ്‍ വഴിയോ മെസഞ്ചര്‍ വഴിയോ സംസാരിക്കരുതെന്ന് ജെയ്ഷ് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായി ആക്രമണം നടത്താനുള്ള പ്രോത്സാഹനം നല്‍കുക എന്ന സാധാരണ പരിശീലന പദ്ധതി തന്നെയാണ് ഇവര്‍ക്കും നല്‍കുന്നതെന്നാണ് വിവരം. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് ആളുകളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നത്.
Content Highlights: Jaish-e-Mohammed (JeM) launches a new female suicide bomber unit, `Jamaatul Mominaat,` to target Indian forces and expand operations. Learn about their motives and recruitment strategies.
Published: 29 Oct 2025, 02:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented