
ടെൽ അവീവ്: അമേരിക്കയിൽനിന്ന് സൈനിക ഉപകരണങ്ങൾ ഇസ്രയേലിലെത്തിയതായി സ്ഥിരീകരിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രാലയം. രണ്ട് ചരക്ക് കപ്പലുകളിലും വിമാനങ്ങളിലുമായി 6,500 ടണ്ണിലധികം സൈനിക ഉപകരണങ്ങളാണ് ഇസ്രയേലിലെത്തിയത്.
ഹൈഫ, അഷ്‌ദോദ എന്നീ തുറമുഖങ്ങളിലാണ് കപ്പലുകൾ എത്തിയത്. വ്യോമ-കര സേനകൾക്ക് ആവശ്യമായ വെടിക്കോപ്പുകൾ, സൈനിക ട്രക്കുകൾ, ജെ.എൽ.ടി.വി കോംബാറ്റ് മൊബിലിറ്റി വാഹനങ്ങൾ എന്നിവയാണ് അമേരിക്ക കൈമാറിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയിൽനിന്ന് എത്തിച്ച യുദ്ധസാമഗ്രികൾ രാജ്യത്തെ വിവിധ സൈനിക താവളങ്ങളിലേക്ക് മാറ്റിയതായി ഐഡിഎഫ് അധികൃതർ വ്യക്തമാക്കി.
ഫെബ്രുവരി 28-ന് ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതുമുതൽ ഇതുവരെ 1,15,600 ടണ്ണിലധികം സൈനിക ഉപകരണങ്ങൾ അമേരിക്ക ഇസ്രയേലിന് കൈമാറിയിട്ടുണ്ട്. ഇതിനായി 403 വിമാന സർവീസുകളും പത്ത് കപ്പൽ സർവീസുകളുമാണ് ഇതുവരെ ഉപയോഗപ്പെടുത്തിയത്.
വരും ആഴ്ചകളിൽ സൈനിക സജ്ജീകരണങ്ങൾ ശക്തിപ്പെടുത്താനുള്ള നടപടികൾ ഊർജിതമാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയ ഡയറക്ടർ ജനറൽ അമീർ ബരാം അറിയിച്ചു. ശത്രുക്കൾക്കെതിരെ ഏതുസമയത്തും എവിടെയും പൂർണ ശക്തിയോടെ തിരിച്ചടിക്കാൻ ഇസ്രയേൽ പ്രതിരോധ സേനയെ സജ്ജമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു.
Content Highlights: 6,500 tons of military equipment delivered via ship and air within 24 hours., Total aid since Feb 28, 2026, has exceeded 115,600 tons., Shipments include ammunition, military trucks, and JLTV combat mobility vehicles., Defense Ministry aims to enhance IDF operational readiness for ongoing conflicts.
Published: 30 Apr 2026, 09:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented