ഇസ്ലാമാബാദ്: യുഎസുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി തങ്ങളുടെ നിലപാടുകൾ മധ്യസ്ഥരായ പാകിസ്താനെ അറിയിച്ച് ഇറാൻ പ്രതിനിധി സംഘം. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയുമാണ് നിലപാട് അറിയിച്ചത്. യുദ്ധം അവസാനിക്കേണ്ടത് യുഎസ് മുന്നോട്ട് വെക്കുന്ന നിബന്ധകൾക്ക് അനുസൃതമായിരിക്കരുതെന്നും തങ്ങളുടെ നിബന്ധനകളാണ് പരിഗണിക്കേണ്ടതെന്നും ഇറാൻ അറിയിച്ചതായാണ് വിവരം.
യുദ്ധ ചർച്ചകൾക്ക് പുറമെ പാകിസ്താനുമായുള്ള ബന്ധത്തേയും പ്രാദേശിക പ്രശ്നങ്ങളെയും കുറിച്ച് ചർച്ച നടത്തിയെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ അവരുടെ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇസ്ഹാഖ് ദറും പങ്കെടുത്തിരുന്നു.
യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്രത്തെക്കുറിച്ചും പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു.
ഇന്നലെയാണ് ഇറാൻ പ്രതിനിധി സംഘം പാകിസ്താനിലെത്തിയത്. യുഎസുമായി നേരിട്ടുള്ള ചർച്ച സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും യുഎസ് പ്രതിനിധി സംഘം പാകിസ്താനിലേക്ക് തിരിച്ചതായാണ് വിവരം. യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറുമാണ് പാകിസ്താനിലേക്ക് തിരിക്കുന്നതെന്ന് വൈറ്റ്ഹൗസ് അറിയിയിച്ചു.
ചർച്ചാ സാധ്യതകൾക്കിടെ യുഎസിന് മുന്നറിയിപ്പുമായി ഇറാൻ പ്രതിരോധ സേന രംഗത്തെത്തിയിട്ടുണ്ട്. യുഎസ് നാവിക ഉപരോധം തുടർന്നാൽ ശക്തമായ പ്രതിരോധമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 'ഇറാന്റെ സായുധ സേനയ്ക്ക് രാജ്യത്തിന്റെ പരമാധികാരം, അതിർത്തി, ദേശീയ താൽപ്പര്യങ്ങൾ എന്നിവ സംരക്ഷിക്കാൻ മുമ്പത്തേക്കാൾ കൂടുതൽ ശക്തിയും സന്നദ്ധതയും ഉണ്ടെന്ന് അമേരിക്ക തിരിച്ചറിയണം ഇറാനിയൻ സൈന്യത്തിന്റെ ആക്രമണശേഷി അമേരിക്കൻ സൈന്യം ഇതിനകം അനുഭവിച്ചിട്ടുണ്ട്.' ഖത്തം അൽ-അൻബിയ സെൻട്രൽ ആസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Content Highlights: Iranian delegation led by Abbas Araghchi meets Pakistani leadership., Iran insists on its own conditions for ending the conflict, rejecting US-imposed terms
Published: 25 Apr 2026, 06:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented