ന്യൂയോര്‍ക്ക്: ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി (85) ഗുരുതരരോഗബാധിതനാണെന്ന് യു.എസ്. മാധ്യമമായ 'ന്യൂയോര്‍ക്ക് ടൈംസി'ന്റെ റിപ്പോര്‍ട്ട്. ഇതോടെ ഖമീനിക്കുശേഷം ആരെന്ന ചര്‍ച്ചകള്‍ സജീവമായി. ഖമീനിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബയ്ക്കാണ് (55) സാധ്യത കല്പിക്കുന്നത്.
മേയില്‍ മുന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതോടെ ഇറാനിലെ ഭരണസംവിധാനത്തില്‍ അനിശ്ചിതത്വം നേരിട്ടിരുന്നു. ഖമീനിയുടെ മാനസപുത്രനായി കണക്കാക്കിയിരുന്നയാളായിരുന്നു റെയ്‌സി. ഖമീനിയുടെ പിന്‍ഗാമി യുടെ കാര്യത്തില്‍ സേനാവിഭാഗമായ റെവലൂഷണറി ഗാര്‍ഡ് കോര്‍ നിര്‍ണായക ഇടപെടല്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Reports suggest Iran`s Supreme Leader Khamenei is ill, raising questions about his succesor
Published: 28 Oct 2024, 09:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented