
ടെഹ്‌റാൻ: ഒരിടവേളയ്ക്കുശേഷം ഇറാൻ-യുഎസ് സംഘർഷം കടുക്കുന്നു. ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാൻ ശ്രമിച്ച യുഎസിന്റെ ആളില്ലാക്കപ്പലിനുനേർക്ക് ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. അതേസമയം, വിഷയത്തിൽ അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
ഇക്കഴിഞ്ഞദിവസം യുഎസ് നാവികസേനയുടെ കപ്പലുകൾക്കുനേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണം ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി യുഎസ് സൈന്യം അവകാശവാദം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് യുഎസ് കപ്പലിനുനേർക്ക് ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദം.
ഒരുമാസത്തോളം നീണ്ട സംഘർഷരഹിതമായ ഇടവേളയ്ക്ക് ശേഷം, കഴിഞ്ഞയാഴ്ചയാണ് യുഎസും ഇറാനും ആക്രമണം പുനഃരാരംഭിച്ചത്. കഴിഞ്ഞയാഴ്ച യുഎസ്, തെക്കൻ ഇറാന് നേർക്ക് നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 28-ാം തീയതിയാണ് യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധം ആരംഭിച്ചത്.
Content Highlights: The Iran-US conflict is escalating again after a period of calm, with Iran claiming to have attacked a US drone attempting to enter the Strait of Hormuz.
Published: 06 Sept 2026, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented