തെഹ്‌റാന്‍:  ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട  ഇബ്രാഹിം റൈസി സ്ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യൻ നേതാക്കളെ ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. 

To advertise here,

കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയ് ശങ്കര്‍  ഇബ്രാഹിം റൈസിയെ സന്ദര്‍ശിച്ചിരുന്നു. റഷ്യ സന്ദര്‍ശിച്ചു മടങ്ങും വഴിയാണ് തെഹ്‌റാനിലെത്തി ജയ്ശങ്കര്‍ റൈസിയുമായി കൂടിക്കാഴ്ച നടത്തിയത്. നിയുക്ത പ്രസിഡന്റിനെ ആദ്യം ഫോണില്‍  ബന്ധപ്പെട്ട  വിദേശ പ്രതിനിധികളില്‍ ഒരാളാണ് എസ് ജയ്ശങ്കര്‍. പ്രധാനമന്ത്രിയുടെ സന്ദേശവും ജയ്ശങ്കര്‍ നിയുക്ത പ്രസിഡന്റിന് കൈമാറിയിരുന്നു. 

ക്ഷണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ത്യ ഉടന്‍ കൈകൊള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ പ്രതിനിധി തെഹ്‌റാനില്‍ വെച്ചുനടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായിട്ടാണ് ഇന്ത്യ ഇതിനെ കാണുന്നത്. 

 

Content Highlight:  Iran President invites India for swearing-in ceremony