റിയാദ്: ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കാത്ത, ഇറാനെതിരായ ഏതെങ്കിലും സൈനിക നടപടികൾക്ക് സൗദി വ്യോമാതിർത്തിയോ പ്രദേശമോ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് സൗദി അറേബ്യയുടെ നിലപാട് കിരീടാവകാശി അറിയിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മേഖലയിലുടനീളം സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്ന തരത്തിൽ സംഭാഷണത്തിലൂടെ തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് സൗദി അറേബ്യയുടെ പിന്തുണ കിരീടാവകാശി ഊന്നിപ്പറഞ്ഞു. ഇറാനിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പെസെഷ്‌കിയൻ കിരീടാവകാശിയെ സംഭാഷണത്തിനിടെ ധരിപ്പിച്ചു. നിലവിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യാനുള്ള തന്റെ സർക്കാരിന്റെ ശ്രമങ്ങളും ആണവ ഫയലുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ചർച്ചകളും ഉൾപ്പെടെ പെസെഷ്‌കിയൻ വിശദീകരിച്ചു.
ഇറാന്റെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ബഹുമാനിക്കുന്നതിൽ സൗദി അറേബ്യ സ്വീകരിച്ച ഉറച്ച നിലപാടിനെ ഇറാൻ പ്രസിഡന്റ് അഭിനന്ദിച്ചു. പ്രാദേശിക സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള കിരീടാവകാശിയുടെ പങ്കിനെയും സംരംഭങ്ങളെയും ഇറാൻ പ്രസിഡന്റ് പ്രശംസിക്കുകയും ചെയ്തു.
Content Highlights: Saudi Crown Prince MBS states no military action against Iran will be permitted through Saudi airspace or territory, emphasizing regional stability.
Published: 28 Jan 2026, 11:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented