
ജനീവ: ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായകമായ മൂന്നാംവട്ട ആണവ ചർച്ചകൾ ഈ വ്യാഴാഴ്ച ജനീവയിൽ നടക്കാനിരിക്കേ, ഒരു ചരിത്രപരമായ കരാർ സാധ്യമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. പരസ്പര താല്പര്യങ്ങളും ആശങ്കകളും പരിഹരിക്കുന്ന ഒരു അഭൂതപൂർവമായ കരാറിനുള്ള ചരിത്രപരമായ അവസരമാണ് മുന്നിലുള്ളതെന്നും, നയതന്ത്രത്തിന് മുൻഗണന നൽകിയാൽ ഇത് യാഥാർഥ്യമാകുമെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്സിലൂടെ അറിയിച്ചു. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമിക്കില്ലെന്നും എന്നാൽ സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിൽ യുഎസ് സൈനിക വിന്യാസം ശക്തമാക്കിയതിനും കരാർ ഉണ്ടായില്ലെങ്കിൽ ആക്രമണം നടത്തുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനും പിന്നാലെയാണ് ഈ ചർച്ചകൾ നടക്കുന്നത്. ഏതൊരു ചെറിയ ആക്രമണത്തെയും കടുത്ത പ്രത്യാക്രമണത്തിലൂടെ നേരിടുമെന്നും അത് തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി കാണുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം നടന്ന ചർച്ചകൾ ഇസ്രായേൽ-ഇറാൻ യുദ്ധത്തെത്തുടർന്ന് തടസ്സപ്പെട്ടിരുന്നു. സിവിലിയൻ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടമാക്കുന്നത് തങ്ങളുടെ അവകാശമാണെന്ന ഉറച്ച നിലപാടിലാണ് ഇറാൻ ഇപ്പോഴും.
Content Highlights: Nuclear Deal Within Reach: Iran Signals Historic Opportunity Ahead of US Talks
Published: 25 Feb 2026, 02:48 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented