ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടഞ്ഞ ഇറാൻ, യെമനിലെ ഹൂതി സഖ്യകക്ഷികളെ ഉപയോഗിച്ച് ചെങ്കടലിലേക്കുള്ള കവാടം അടച്ചിടാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇറാനിൽ യുഎസ് ആക്രമണത്തിന് ശക്തി കൂടിയ പശ്ചാത്തലത്തിലാണ് പുതിയ സമ്മർദ്ദ നീക്കം.
ചെങ്കടലിലെ എണ്ണക്കടത്തിന്റെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് കടലിടുക്ക് തടയാനാണ് ഇറാൻ ഹൂതികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകത്തെ എണ്ണ, വാതക വിതരണത്തിൽ ഈ പാതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണ് ബാബ് അൽ-മന്ദബ്. സൗദി യെമനിൽ ആക്രമണം തുടരുകയാണെങ്കിൽ ഈ പാതയടക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാന്റെ അഭ്യർത്ഥനയെത്തുടർന്ന് ഹൂതികൾ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപം മിസൈലുകളും ഡ്രോണുകളും വിന്യസിച്ചതായി സൂചനയുണ്ട്. ഈ പാതയിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ അത്യാധുനിക ആയുധങ്ങൾ വേണമെന്നില്ലെന്നും ലളിതമായ ആയുധങ്ങൾ ഉപയോഗിച്ച് പോലും ഇത് സാധ്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലോകത്തെ ഊർജ്ജ വിതരണത്തിന്റെ ഏകദേശം 7 ശതമാനവും ചെങ്കടൽ വഴിയാണ് നടക്കുന്നത്. സൗദി അറേബ്യ തങ്ങളുടെ ഊർജ്ജ കയറ്റുമതിയുടെ 70 ശതമാനവും ചെങ്കടലിലെ യാൻബു തുറമുഖം വഴിയാണ് നിലവിൽ തിരിച്ചുവിട്ടിരിക്കുന്നത്. അതിനാൽ ഹൂതികളുടെ നീക്കം ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമാക്കാൻ കാരണമാകും.
Content Highlights: Iran is leveraging Houthi allies to potentially block the Bab al-Mandab Strait., The move is a strategic response to increasing US pressure on Iran., 7% of global energy supply transits through the Red Sea., Saudi Arabia's energy exports are highly vulnerable to these disruptions., Houthi forces have deployed missiles and drones near the critical waterway.
Published: 16 Jul 2026, 09:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented