മോസ്‌കോ: യുക്രൈൻ ഡ്രോണാക്രമണത്തെത്തുടർന്ന് തീപ്പിടിച്ച ലൈബീരിയൻ പതാകയുള്ള എണ്ണക്കപ്പലിൽനിന്ന് 23 ഇന്ത്യൻ ജീവനക്കാരെയും രക്ഷപ്പെടുത്തി. ചൊവ്വാഴ്ച റഷ്യൻ കരിങ്കടൽ തീരത്തുവെച്ച് അഫ്രാമാക്‌സ് റിയോ എന്ന ടാങ്കറിനാണ് തീപ്പിടിച്ചത്. കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു.
അഗ്നിരക്ഷാസേന ഉൾപ്പെടെയുള്ളവർ അടിയന്തര രക്ഷാപ്രവർത്തനം നടത്തിയാണ് കപ്പലിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. റഷ്യയിലെ തെക്കൻ ക്രാസ്‌നോദാർ മേഖലയിലെ സിറിയസ് ഫെഡറൽ ടെറിട്ടറിയുടെ തീരപ്രദേശത്താണ് സംഭവം. കപ്പൽ തീപ്പിടിച്ചതിനെത്തുടർന്ന് പ്രദേശത്തെ ബീച്ചുകൾ അടച്ചു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ തീരപ്രദേശത്തേക്കുള്ള പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്.
റഷ്യ-യുക്രൈൻ യുദ്ധം 2022-ൽ ആരംഭിച്ചതിനു പിന്നാലെ കരിങ്കടലിലും പരിസരപ്രദേശങ്ങളിലും വാണിജ്യ കപ്പലുകൾക്കുനേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞദിവസം റൊമാനിയയുടെ തീരത്തിന് സമീപം യുക്രൈൻ ചരക്കുകളുമായി പോയ ധാന്യക്കപ്പലുകൾക്ക് നേരെയും റഷ്യ ആക്രമണം നടത്തിയിരുന്നു.
Published: 07 Oct 2026, 10:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented