ചിറ്റഗോങ്: ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രം (ഐവിഎസി) ഞായറാഴ്ച മുതൽ പ്രവർത്തനം നിർത്തിവെച്ചു. ചിറ്റഗോങ്ങിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈകമ്മിഷനിലെ (എഎച്ച്‌സിഐ) സമീപകാല സുരക്ഷാ സാഹചര്യം മുൻനിർത്തിയാണ് നടപടി. അസിസ്റ്റന്റ് ഹൈകമ്മിഷന് മുന്നിൽ സുരക്ഷ ശക്തമാക്കിയതായും ബംഗ്ലാദേശ് പോലീസ് അറിയിച്ചു.

To advertise here,

സാഹചര്യം വിലയിരുത്തുന്നതുവരെ ചിറ്റഗോങ്ങിലെ ഇന്ത്യൻ വിസ സേവനങ്ങൾ നിർത്തിവയ്ക്കുകയാണെന്ന് ഐവിഎസി പ്രസ്താവനയിൽ അറിയിക്കുകയായിരുന്നു. ഡിസംബർ 21 (ഞായർ) മുതൽ പ്രാബല്യത്തിൽ വന്നു. സാഹചര്യം വിലയിരുത്തിയതിന് ശേഷം പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

ചിറ്റഗോങ് നഗരത്തിലെ ഖുൽഷി മേഖലയിൽ എഎച്ച്‌സിഐക്ക് സമീപം രാത്രിയിൽ നടന്ന പ്രതിഷേധങ്ങളാണ് നടപടിയിലേക്ക് നയിച്ചത്. വെള്ളിയാഴ്ച ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മിഷനു പുറത്ത് ഒത്തുകൂടിയ വിദ്യാർഥികളേയും പ്രാദേശിക താമസക്കാരേയും പിരിച്ചുവിട്ടതിനെത്തുടർന്ന് ഒരു പോലീസുകാരനടക്കം നാലുപേർക്ക് പരിക്കേറ്റിരുന്നു.