
വൊളോദിമിര്‍ സെലന്‍സ്കി, ഡൊണാള്‍ഡ് ട്രംപ് | AFP
വാഷിങ്ടൺ: റഷ്യയിൽനിന്ന് എണ്ണവാങ്ങാനുള്ള യു.എസ്. തീരുമാനത്തെ അപലപിച്ച സെലൻസ്കിയെ രൂക്ഷമായി വിമർശിച്ച് ട്രംപ്. ‘യുക്രൈന് പുതിയൊരു പ്രസിഡന്റ് വരേണ്ട സമയമായെന്ന് ഞാൻ കരുതുന്നു’ എന്നായിരുന്നു ട്രംപിന്റെ പരാമർശം.
റഷ്യൻ റിഫൈനറികൾ ആക്രമിക്കുന്നതിലൂടെ സെലൻസ്കി ലോകത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. റഷ്യയുമായി കരാറിലെത്താൻ സെലൻസ്കിക്ക് ഒട്ടേറെ അവസരങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ലെന്നും കുറ്റപ്പെടുത്തി.
യു.എസുമായുള്ള പുതിയ കരാറിലൂടെ റഷ്യക്ക് കൂടുതൽ വരുമാനം ലഭിക്കുകയും സൈനിക ഉപകരണങ്ങൾ വാങ്ങി യുദ്ധം തുടരാൻ സാധിക്കുകയും ചെയ്യുമെന്നാണ് സെലൻസ്കിയുടെ മുന്നറിയിപ്പ്. ട്രംപിന്റെ തീരുമാനത്തെ യൂറോപ്യൻ യൂണിയൻ വിദേശകാര്യമേധാവി കായ കല്ലാസും വിമർശിച്ചു.
Content Highlights: US President Donald Trump heavily criticized Volodymyr Zelensky and stated that Ukraine needs a new president. Trump accused Zelensky of causing global issues and high diesel prices by targeting Russian oil refineries. Zelensky had earlier condemned the US decision to allow Russian oil and diesel into markets, calling it a financial boost for Russia's war effort. EU Foreign Affairs Chief Kaja Kallas also expressed criticism regarding the US move towards Russian energy deals. Trump claimed Zelensky missed several opportunities to negotiate a deal with Russia to end the ongoing war.
Published: 11 Oct 2026, 04:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented