വാഷിങ്ടൺ: മനുഷ്യൻ കാലുകുത്തിയിട്ട് വർഷം പത്തായി. ആകെയുള്ളത് കുറച്ച് പെൻഗ്വിനുകൾ. എങ്കിലും അന്റ്റാർട്ടിക്കയ്ക്ക് അടുത്തുള്ള ഹേഡ് ആൻഡ് മക്ഡൊണാൾഡ്‌സ് ദ്വീപുകളും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കപ്പട്ടികയിൽപ്പെട്ടു. ഈ ദ്വീപുകൾക്കു ചുമത്തിയ തീരുവ 10 ശതമാനം. ഇതുകണ്ട ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു, "ഭൂമിയിലെ ഒരിടവും സുരക്ഷിതമല്ല." 

To advertise here,

ഓസ്ട്രേലിയയുടെ അധീനതയിലുള്ള ദ്വീപുകളാണ് ഹേഡ് ആൻഡ് മക്ഡൊണാൾഡ്‌സ്. സമുദ്രത്തിലൂടെയേ ഇവിടെയെത്താൻ കഴിയൂ. ഓസ്ട്രേലിയയ്ക്ക് ചുമത്തിയ 10 ശതമാനം പകരച്ചുങ്കത്തിനു പുറമേ, ആ രാജ്യത്തിന്റെ അധീ നതയിലുള്ള ദ്വീപുകൾക്ക് പ്രത്യേക ചുങ്കവും പ്രഖ്യാപിച്ചു ട്രംപ്. അങ്ങനെയാണ് ഹേഡ് ആൻഡ് മക്ഡൊണാൾഡ്‌സും പെട്ടത്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപിൽനിന്ന് 2022-ൽ യുഎസിലേ ദ്വീപുകൾക്ക് 14 ലക്ഷം ഡോളറിൻ്റെ ചരക്ക് കയറ്റുമതി ചെയ്തെന്നാണ് ലോകബാങ്കിന്റെ രേഖ. 

ഓസ്ട്രേലിയയുടെ കൊക്കോസ് ദ്വീപുകൾക്കും, ക്രിസ്മസ് ദ്വീപിനും 10 ശതമാനം വീതം ഇറക്കുമതിത്തീരുവ ചുമത്തിയിട്ടുണ്ട്. 2,188 മനുഷ്യർ താമസിക്കുന്ന നോർഫോക് ദ്വീപിനാണ് ഏറ്റവുമധികം - 29 ശതമാനം. അതേസമയം, യു.എസി ലേക്ക് തങ്ങൾക്ക് കയറ്റുമതിയൊന്നുമില്ലെന്ന് നോർഫോക് ദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പറഞ്ഞു.