വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിയും തമ്മിലുള്ള വാക്പോര് വീണ്ടും രൂക്ഷമാകുന്നു. മെലോണി തന്നോട് അമിത താത്പര്യം കാണിക്കുന്നുവെന്നും  നിശ്ചിത അകലം പാലിക്കുന്ന സംരക്ഷണ ഉത്തരവ്‌ (Restraining Order) വേണമെന്ന തരത്തിലുള്ള പരിഹാസ രൂപേണയുള്ളതാണ് ട്രംപിന്റെ പോസ്റ്റ്. തന്റെ സോഷ്യൽ മീഡിയ ആയ ട്രൂത്ത് സോഷ്യലിൽ കൂടി രംഗത്തെത്തിയിരിക്കുന്നത്.

To advertise here,

തുർക്കിയിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിക്ക് മുന്നോടി ആയാണ് ട്രംപിന്റെ പോസ്റ്റ്. തന്നോട് ആരാധനയാണെന്ന് വരുത്തിത്തീർക്കാനുള്ള തരത്തിൽ ട്രംപിനെ മെലോണി കൗതുകത്തോടെ നോക്കിനിൽക്കുന്ന ചിത്രവും ഒപ്പം ചേർത്തിട്ടുണ്ട്. ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചകളിലേക്കാണ് വഴിവെച്ചിരിക്കുന്നത്.

തുർക്കിയിൽ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയിൽ ഇരുവരും പങ്കെടുക്കാനിരിക്കെയാണ് ഇത്തരം പരാമർശം വന്നത്. ഇതോടെ അമേരിക്ക–ഇറ്റലി ബന്ധത്തിലും ഉച്ചകോടിയിലെ നയതന്ത്ര ചർച്ചകളിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമോയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.

നേരത്തെയും ട്രംപ് നിരവധി വിവാദ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയെ ഉൾപ്പെടുത്തിയുള്ള ഫോട്ടോകളും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ പരിഹസിക്കുന്ന തരത്തിൽ ട്രംപിന്റെ ഓൺലൈൻ ഇടപെടലുകൾ നിരന്തരം ചർച്ചയാകാറുണ്ട്. ഇതിനിടെയാണ് ഇപ്പോൾ മെലോണിയെ ലക്ഷ്യമിട്ട് ട്രംപിന്റെ പുതിയ പോസ്റ്റ്.

തന്നോടൊപ്പം ഫോട്ടോ എടുക്കണമെന്ന് മെലോണി നിരന്തരം ആവശ്യപ്പെട്ടുവെന്നും ഒന്നിച്ചുള്ള ഫോട്ടോയ്ക്ക് വേണ്ടി യാചിച്ചുവെന്നും ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇരുവരും വാക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.