
കൊളംബോ വിമാനത്താവളത്തിൽ നിന്ന് മലയാളികളായ യാത്രക്കാരെ വ്യോമസേന വിമാനത്തിൽ കയറ്റുന്നു
തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റിനെത്തുടർന്ന് ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തിൽ കുടുങ്ങിയ ആയിരത്തിലധികം ഇന്ത്യക്കാരിൽ ആദ്യസംഘത്തെ ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ ശനിയാഴ്ച രാത്രി 7.45ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. 237 പേരെയാണ് രാത്രിയോടെ എത്തിച്ചത്.
രണ്ടാംസംഘത്തെയും അർധരാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്ന് നോർക്കാ റൂട്ട്‌സ് അധികൃതർ പറഞ്ഞു.
സൗദി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് കൊളംബോയിലെത്തിയ ഇവർ, ശ്രീലങ്കൻ എയർലൈൻസിന്റെ വിമാനത്തിൽ വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഇറങ്ങേണ്ടതായിരുന്നു. ശ്രീലങ്കൻ തീരത്ത് രൂപംകൊണ്ട ഡിറ്റ് വാ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം നാലുദിവസമായി ഇവർ കൊളംബോയിൽ കുടുങ്ങുകയായിരുന്നു.
യാത്രക്കാരെ വിമാനത്താവളത്തിൽ തന്നെയാണ് പാർപ്പിച്ചിരുന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്നാണ് വ്യോമസേനയുടെ ഐ.എൽ. 76 എന്ന വിമാനം കൊളംബോയ്ക്ക് അയച്ചത്. നാലാഞ്ചിറ സ്വദേശി വിജിൻദാസിനെ കൂട്ടിക്കൊണ്ടുപോകാൻ ഭാര്യ ആൻസി, ഒന്നരവയസ്സുള്ള സേറാ മിഡിയയുമായി രാവിലെതന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. രാത്രി 9.15-നാണ് വിജിൻ പുറത്തിറങ്ങിയത്. നാഗർകോവിൽ സ്വദേശി മുഹമ്മദ് നവാസിനെ സ്വീകരിക്കാൻ ഭാര്യ ആമിനയും മകൾ സുഹൈനയെയും രാവിലെതന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഭക്ഷണമോ ആവശ്യത്തിനുളള കുടിവെളളമോ നല്‍കാന്‍ ബന്ധപ്പെട്ട ശ്രീലങ്കന്‍ എയര്‍വേയ്സ് കമ്പനി തയ്യാറായില്ലെന്ന് യാത്രക്കാരനും കുവൈത്തില്‍ നിന്ന് കൊളംബോയിലെത്തിയ നാഗര്‍ കോവലില്‍ സ്വദേശി മുഹമ്മദ് നവാസ് പറഞ്ഞു. കഴിഞ്ഞ 27 മുതലുളള നാലുദിവസം ദുരിതമായിരുന്നു തങ്ങള്‍ക്കെന്ന് നവാസ് പറഞ്ഞു. ഞായറാഴ്ച വീടുപാലുകാച്ചിനെത്തേണ്ടിയിരുന്ന വെമ്പായം സ്വദേശി എത്താനായില്ല. ശനിയാഴ്ച വിവാഹ നിശ്ചയം നടത്തേണ്ടിയിരുന്ന തമിഴ്നാട് സ്വദേശിയുടെ വിവാഹം മുടങ്ങിയെന്ന് സഹയാത്രികര്‍ പറഞ്ഞു.
വിമാനത്താവളത്തില്‍ കുടുങ്ങിയവരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം ഇടപെട്ട് വ്യോമസേനാ വിമാനമയച്ച് ഇവരെ നാട്ടിലെത്തിച്ചത്. നോര്‍ക്കാ റൂട്ട്സ് പ്രതിനിധികളെത്തിയാണ് വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വ്യോമസേനയുടെ വിമാനത്തിലെത്തിച്ചവരില്‍ വീടുകളിലേക്ക് പോകുന്നതിനായി രണ്ട് ബസുകളും നോര്‍ക്ക ഏര്‍പ്പാടാക്കി.
പൗരന്‍മാര്‍ക്ക് ഹൈക്കമ്മീഷന്റെ അടിയന്തര ഹെല്‍പ്പ് ഡെസ്‌ക്ക്
ശ്രീലങ്കയില്‍ കുടുങ്ങിയിട്ടുളള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒരുക്കിയിട്ടുള്ള അടിയന്തര ഹെല്‍പ്പ് ഡെസ്‌ക്കില്‍ സഹായത്തിനായി ബന്ധപ്പെടാം. അവിടത്തെ ഏതെങ്കിലും വിമാനത്താവളത്തിലോ മറ്റേതെങ്കിലും ഭാഗത്തോ സഹായം ആവശ്യമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായത്തിനായി +94 773727832 (വാട്ട്സ്ആപ്പിലും ലഭ്യമാണ്) എന്ന നമ്പറില്‍ ബന്ധപ്പെടാം.
Content Highlights: Cyclone Ditwah Aftermath: IAF Rescues 237 Malayalis Stranded in Colombo Airport
Published: 01 Dec 2025, 12:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented