
ധാക്ക: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം വഷളാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, ബന്ധം കൂടുതൽ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബംഗ്ലാദേശ് ഇടക്കാല സർക്കാർ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ധനകാര്യ ഉപദേഷ്ടാവ് സാലിഹുദ്ദീൻ അഹമ്മദ് അനുരഞ്ജനത്തിന്റെ സൂചനകൾ നൽകിയത്.
ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ബംഗ്ലാദേശ് ചീഫ് അഡ്വൈസർ മുഹമ്മദ് യൂനസ് വ്യക്തിപരമായി ഇടപെടുന്നുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ചില കോണുകളിൽ നിന്ന് ഉയരുന്ന ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അവയ്ക്ക് ഇടക്കാല സർക്കാരുമായി ബന്ധമില്ലെന്നും അഹമ്മദ് കൂട്ടിച്ചേർത്തു. അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കാൻ ശ്രമിക്കുന്ന മൂന്നാം കക്ഷികളുടെ പ്രലോഭനങ്ങളിൽ ഭരണകൂടം വീഴില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വ്യാപാരത്തെയോ സാമ്പത്തിക സഹകരണത്തെയോ ബാധിക്കില്ലെന്നും അവശ്യസാധനങ്ങളുടെ ഇറക്കുമതിക്ക് തടസ്സമുണ്ടാകില്ലെന്നും സാലിഹുദ്ദീൻ അഹമ്മദ് പറഞ്ഞു. ഇന്ത്യയിൽ നിന്ന് 50,000 മെട്രിക് ടൺ അരി ഇറക്കുമതി ചെയ്യാനും തീരുമാനിച്ചു. ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതോടൊപ്പം പാകിസ്താനിൽ നിന്നും 50,000 മെട്രിക് ടൺ അരി വാങ്ങാൻ യൂനസ് ഭരണകൂടം പദ്ധതിയിടുന്നുണ്ട്.
Content Highlights: Bangladesh interim government prioritizes strengthening India ties, economic stability, and aims to ease tensions amid recent diplomatic challenges. Rice imports confirmed.
Published: 24 Dec 2025, 10:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented