
ധാക്ക: ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൃഷ്ണ കോണ്‍ഷ്യസ്നെസിന്റെ (ISKCON -ഇസ്കോണ്‍) പ്രവര്‍ത്തനങ്ങള്‍ ബംഗ്ലാദേശില്‍ നിരോധിക്കാന്‍ സ്വമേധയാ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ധാക്ക ഹൈക്കോടതി തള്ളി. നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയുടെ വാദം കേള്‍ക്കുന്നതിനിടെ, വിഷയത്തില്‍ അനിവാര്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നടപടി.
ദേശദ്രോഹ കുറ്റം ചുമത്തി ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്തെ ഹിന്ദുസമൂഹത്തിന് നേര്‍ക്ക് വ്യാപകമായ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി മുന്‍പാകെ എത്തിയത്. അസുഖകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ചിറ്റഗോങ്, രംഗ്പുര്‍ നഗരങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇസ്കോണിനെ നിരോധിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഹര്ജിക്കാരന് പറഞ്ഞു. ഇസ്കോണ്‍ വിഷത്തിന് വലിയ പ്രധാന്യം നല്‍കുന്നുണ്ടെന്ന് അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Content Highlights: bangladesh high court rejects iskcon ban plea
Published: 28 Nov 2024, 04:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented