ന്യൂയോർക്ക്: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ വൻനാശം വിതച്ച ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകളെ ചൊല്ലി വൻവിവാദം. ഇറാനെ തെറ്റിദ്ധരിപ്പിക്കാനായി എതിർദിശയിലേക്കു പറന്ന ബോംബറുകളിൽ ചിലത് യുഎസ് വ്യോമതാവളത്തിൽ തിരിച്ചെത്തിയില്ലെന്നാണ് റിപ്പോർട്ട്. ബി-2 ബോംബറുകൾക്ക് എന്തുപറ്റിയെന്ന് തല പുകയ്ക്കുകയാണ് യുദ്ധനിരീക്ഷകർ.
ജൂൺ 21-ന് മിസ്സോറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽനിന്ന് യുഎസ് ബി-2 ബോംബറുകളുടെ രണ്ട് സംഘങ്ങളെയാണ് വിന്യസിച്ചത്. ഒരു വിഭാഗം പടിഞ്ഞാറ് പസഫിക്കിന് മുകളിലൂടെ പറന്നു- ഇറാനിയൻ പ്രതിരോധത്തെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. രണ്ടാമത്തെ വിഭാഗം ബി-2ബോംബറുകൾ ടെഹ്റാനിലെ ഫൊർദോ അടക്കമുള്ള ഭൂഗർഭ ആണവകേന്ദ്രങ്ങളെ ആക്രമിക്കാൻ കിഴക്കോട്ട് പോയി.
ഈ സംഘം ദൗത്യം പൂർത്തിയാക്കി 37 മണിക്കൂർ നിർത്താതെ പറന്നശേഷം താവളത്തിൽ തിരിച്ചെത്തി. എന്നാൽ പസഫിക്കിലേക്ക് പറന്ന സംഘത്തെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല. ആ സംഘത്തിലെ ഒരു വിമാനമെങ്കിലും ഹവായിയിൽ അടിയന്തരമായി ഇറങ്ങാൻ നിർബന്ധിതമായി എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഈ സ്റ്റെൽത്ത് ബോംബർ ഹൊനോലുലുവിലെ ഹിക്കം എയർഫോഴ്സ് ബേസുമായി റൺവേ പങ്കിടുന്ന ഡാനിയൽ കെ. ഇനോയെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതായാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച ഒരു വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. എന്നാൽ, ഇതിന്റെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ബി-2 ബോംബറുകൾ മുമ്പും ഹവായിയിൽ ഇറങ്ങിയിട്ടുണ്ട്. 2023 ഏപ്രിലിൽ, സമാനമായ അടിയന്തര ലാൻഡിങ് ഹിക്കാമിൽ നടന്നു. എന്നാൽ ഏറ്റവും ഗുരുതരമായ ബി-2 അപകടം സംഭവിച്ചത് 2008-ലാണ്. അന്ന് 'സ്പിരിറ്റ് ഓഫ് കാൻസസ്' ഗുവാമിലെ ആൻഡേഴ്സൺ എയർഫോഴ്സ് ബേസിൽനിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തകർന്നു. വിമാനം പൂർണ്ണമായും നശിച്ചു. രണ്ട് ജീവനക്കാരും സുരക്ഷിതമായി പുറത്തേക്ക് തെറിച്ചു രക്ഷപ്പെട്ടു.
ബി-2 സ്പിരിറ്റ് ബോംബറുകൾ, യുഎസ് ആണവ പ്രതിരോധ തന്ത്രത്തിലെ പ്രധാന ഭാഗമാണ്. അവയുടെ അത്യാധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യ ദൗത്യശേഷിക്കും പേരുകേട്ടതാണ്.
Content Highlights: where is Northrop B-2 Spirit , stealth bomber b2, US B-2 Bomber Goes Missing After Iran Operation?
Published: 04 Jul 2025, 07:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented