വാഷിങ്ടൺ: യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷത്തിനിടെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഗൾഫിലെ മൂന്ന് ഡാറ്റ സെന്ററുകൾക്ക് കേടുപാട് സംഭവിച്ചതായി ആമസോണിന്റെ സ്ഥിരീകരണം. യുഎഇയിലെ രണ്ട് സെന്ററുകൾക്ക് നേരേയും ബഹ്‌റൈനിലെ ഒരു സെന്ററിന് നേരേയും ഡ്രോൺ ആക്രമണമുണ്ടായെന്നാണ് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ അറിയിച്ചത്. ഡാറ്റ സെന്ററുകൾക്ക് നേരേയുണ്ടായ ആക്രമണം പശ്ചിമേഷ്യയിലെ ബാങ്കിങ്, വിമാനത്താവള പ്രവർത്തനങ്ങളെ ബാധിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഞായറാഴ്ചയാണ് യുഎഇയിലെ രണ്ട് ഡേറ്റ സെന്ററുകൾക്കുനേരേ ഡ്രോൺ ആക്രമണമുണ്ടായതെന്ന് ആമസോൺ പറഞ്ഞു. അതേസമയം, ഏതുഭാഗത്താണ് ആക്രമണമുണ്ടായതെന്ന് വ്യക്തമാക്കിയിട്ടില്ല. ബഹ്‌റൈനിലെ സെന്ററിന് നേരേയുണ്ടായ ആക്രമണത്തിൽ അടിസ്ഥാനസൗകര്യങ്ങൾക്ക് ഉൾപ്പെടെ നാശനഷ്ടമുണ്ടായെന്നും ആമസോൺ അറിയിച്ചു. മൂന്ന് സെന്ററുകളിലും തകരാറുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും എന്നാൽ, ഇത് പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കുമെന്നാണ് കരുതുന്നതെന്നും ആമസോൺ വ്യക്തമാക്കി.
ആമസോൺ വെബ്‌സർവീസസ്(AWS) തടസ്സം നേരിട്ടതോടെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും യുഎഇ ഓഹരിവിപണി പ്രവർത്തിച്ചിരുന്നില്ല. ഇതിനുപുറമേ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ഇത് ബാധിച്ചിരുന്നു.
Content Highlights: Amazon confirmed drone attacks on three of its data centers in the Gulf., Two centers in the UAE and one in Bahrain were affected., The attack caused significant disruptions to banking, airport, and stock market operations., The incident occurred amidst rising geopolitical tensions in the region.
Published: 03 Mar 2026, 07:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented