കോഴിക്കോട്: കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ മാത്രമായി ഇടതുപക്ഷം ഒതുങ്ങുന്നില്ലെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും സോഷ്യലിസ്റ്റ് നേതാവുമായ യോഗേന്ദ്ര യാദവ്. വലതുപക്ഷത്തെ എതിര്‍ക്കുന്ന വലിയൊരു സംഘം ഇടതുപാര്‍ട്ടികളില്‍ എന്ന പോലെ സോഷ്യലിസ്റ്റ് ദര്‍ശനമുള്ള മറ്റു പാര്‍ട്ടികളിലുമുണ്ട്. 2024-ലെ തിരഞ്ഞെടുപ്പ് ഫലം മാറുന്ന ഇന്ത്യയെന്ന പേടി സ്വപ്‌നത്തില്‍നിന്ന് ആശ്വാസം തരുന്നു. ഈ നിര്‍ണായകഘട്ടത്തില്‍ ഇടതുപക്ഷത്തിന് സുപ്രധാന പങ്കാണ് വഹിക്കാനുള്ളതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ചിന്ത രവീന്ദ്രന്‍ ട്രസ്റ്റിന്റെ അഞ്ചാമത് പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണിയില്‍നിന്ന് സ്വീകരിച്ച ശേഷം 'ഇന്നത്തെ ഇന്ത്യയില്‍ ഇടതുപക്ഷം എന്നാല്‍ എന്താണ്?' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടത് അപ്രസക്തമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഇടതിന്റെ ഇന്നത്തെ ഇന്ത്യയിലെ സാന്നിധ്യം പുറമെ കാണുന്ന വ്യവസ്ഥാപിത ഇടത് രാഷ്ട്രീയ കക്ഷികളുടെ സാന്നിധ്യത്തേക്കാള്‍ ആഴമേറിയതാണ്. പഞ്ചാബിലും തെലുങ്കാനയിലുമെല്ലാം ഇത് കാണാം. ഇടതുപക്ഷ ലേബലില്ലാത്ത ഈ ഇടത് മനസുകള്‍ക്ക് രാജ്യത്ത് നിര്‍ണായക പങ്കാണുള്ളത്. ഇന്ത്യന്‍ ജനാധിപത്യത്തെ ജനാധിപത്യവത്കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചവരാണ് ഇടതുപക്ഷം. മാധ്യമരംഗം- അധ്യാപനം- സംസ്‌കാരം- സാഹിത്യം തുടങ്ങി സിനിമകളില്‍ വരെ ആഴത്തിലുള്ള ഇടത് സ്വാധീനമുണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖംതന്നെ മികച്ച ഇടത് രേഖയാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന കാലത്തും ഇടതുപക്ഷ നിലപാട് ഉണ്ടായിരുന്നുവെന്ന് യാദവ് വിശദീകരിച്ചു. ഇടതുപക്ഷം എന്നത് ഒരു പാര്‍ട്ടി സംജ്ഞയല്ല. അത് പല പാര്‍ട്ടികളിലുമുള്ള നൈതികപക്ഷമാണ്. കേരളത്തിലെ മാധ്യമങ്ങള്‍ ഇടത് സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് വ്യവസ്ഥിതിയെ എതിര്‍ക്കുകയെന്ന കടമനിര്‍വഹണം മാത്രമെന്നാണ് കരുതുന്നതെന്നും യു.ഡി.എഫ്- എല്‍.ഡി.എഫ്. വ്യവസ്ഥക്കെതിരെയുള്ള എതിര്‍പ്പിനിടയില്‍ ബി.ജെ.പി. ഇടം കണ്ടെത്തുന്നത് ഇരു മുന്നണികളും കാര്യമായെടുക്കണമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
Content Highlights: Yogendra Yadav about left in Chintha Ravi award function
Published: 20 Jul 2024, 06:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented