ന്യൂഡൽഹി: ഇ.പി ജയരാജൻ വിവാദത്തിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിൽ പാർട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ കൂടുതൽ പ്രതികരണം തേടിയെങ്കിലും യെച്ചൂരി ഒഴിഞ്ഞുമാറി.

To advertise here,

ഇം​ഗ്ലീഷിൽ മറുപടി പറഞ്ഞു, ഇനി ഹിന്ദിയിൽ വേണോ എന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിൽ എത്ര സീറ്റ് നേടാനാകുമെന്നുള്ള ചോദ്യത്തിന്, രാഷ്ട്രീയ പോരാട്ടമാണിതെന്നും എല്ലാ സീറ്റിലും വിജയിക്കാനാണ് മത്സരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. 

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനത്തോളം എത്തിയിരുന്നെന്നും പിന്നീട് അദ്ദേഹം പാര്‍ട്ടിയില്‍നിന്നുണ്ടായ ഭീഷണിമൂലം പിന്മാറുകയായിരുന്നുവെന്നും കഴിഞ്ഞദിവസം ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇത് നിഷേധിച്ച ജയരാജന്‍ പ്രകാശ് ജാവ്‌ദേക്കര്‍ തന്നെ കാണാന്‍ വന്നിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.