പാറശാല: തിരുവനന്തപുരം പാറശാലയിൽ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്തു. പാറശാല കുഴക്കോട് സ്വദേശിനി സുനിതയാണ് ആക്രമണത്തിനിരയായത്. മദ്യപിച്ചെത്തിയ ഭർത്താവ് വിജയ പ്രേംകുമാർ സുനിതയുടെ പുറം കഴുത്ത് കത്തികൊണ്ട് അറുക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ആക്രമണത്തിനുപിന്നിലുള്ള കാരണമെന്താണെന്നത് വ്യക്തമല്ല. വിജയ പ്രേംകുമാർ സ്ഥിരം മദ്യപിക്കാറുണ്ടെന്നും ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു.
Content Highlights: An incident of domestic violence occurred in Kuzhakode, Parassala., A habitual drunkard husband attacked his wife Sunita with a knife., The victim sustained severe injuries to her neck and underwent emergency surgery at Thiruvananthapuram Medical College Hospital.
Published: 20 Sept 2026, 11:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented