
പാലക്കാട്: നെല്ലിയാമ്പതി ചുരം പാതയിലേക്ക് ഇറങ്ങിയ കുട്ടിയാന ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം യാത്രക്കാർക്ക് നേരെ പാഞ്ഞടുത്തു. ആന ഓടിവരുന്നത് കണ്ട് യാത്രക്കാർ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
പോത്തുണ്ടി കൈകാട്ടി ചുരം പാതയിൽ 14-ാം വ്യൂപോയിന്റിന് സമീപം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ബൈക്കിൽ ജോലിയ്ക്ക് പോകുകയായിരുന്ന നെല്ലിയാമ്പതി കെ.എസ്.ഇ.ബി. ജീവനക്കാരനായ രതീഷ് കുന്നത്ത്, പ്രസാദ്, ശിവദാസൻ, വീനീഷ് എന്നിവരാണ് ആനക്കുട്ടം പാഞ്ഞടുക്കുന്നതിനിടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നെല്ലിയാമ്പതി ചുരം പാതയിൽ കാട്ടനക്കൂട്ടം ഇറങ്ങുന്നത് പതിവാണ്. ആനകൾ പാതയിൽ നിൽക്കുന്നതിനാൽ മിക്കപ്പോഴും കാടുകയറുന്നതുവരെ വാഹനങ്ങൾ നിർത്തിയിടുകയാണ് ചെയ്യുന്നത്. ആനക്കുട്ടത്തിൽ മൂന്ന് വലിയ ആനകളെ കൂടാതെ രണ്ട് കുട്ടിയാനകൾ കൂടിയുള്ളതിനാൽ മിക്കപ്പോഴും ചുരം പാതയിൽ തന്നെ തമ്പടിച്ചു നിൽക്കുകയാണ്. കുട്ടിയാന കൂടെയുള്ളതിനാൽ നെല്ലിയാമ്പതിയിലേക്കുള്ള യാത്രക്കാർ ജാഗ്രത പാലിക്കമെണന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
Content Highlights: Wild elephants at Nelliyampathi churam roadm bike passengers esccaped narrowly
Published: 06 Jun 2024, 10:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented