
മൂന്നാർ: മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. ജനവാസ മേഖലയിലിറങ്ങിയ ചക്കക്കൊമ്പൻ വീട് ആക്രമിച്ചു. ചിന്നക്കനാൽ സിങ്കുകണ്ടത്ത് വീട് ഇടിച്ചതകർക്കാനായിരുന്നു ശ്രമം. കൂനംമാക്കൽ മനോജിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്.
പുലർച്ചെ നാലുമണിയോടെ സിങ്കുകണ്ടത്തെത്തിയ ചക്കക്കൊമ്പൻ വീടിന്റെ വാതിൽ തകർക്കാൻ ശ്രമിക്കുകയായിരുന്നു. വാതിലിൽ കുത്തിയതിന് ശേഷം പിൻവാങ്ങി. വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുൻവശത്തെ ഭിത്തി തകരുകയും ഉള്ളിലെ സീലിങ് തകർന്നതായും വീട്ടുടമ പറഞ്ഞു. ചിന്നക്കനാലിൽ നിന്ന് ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ദേവികുളം മിഡിൽ ഡിവിഷനിൽ ഇറങ്ങിയ പടയപ്പയും ജനവായമേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. അടിമാലി നേര്യമംഗലം റൂട്ടിൽ ദേശീയപാതയിലും കാട്ടനയിറങ്ങിയിട്ടുണ്ട്. ആറാംമൈലിലാണ് കാട്ടാന ഇറങ്ങിയത്. യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകി.
ദേവികുളത്ത് ചൊവ്വാഴ്ച രാത്രി ലയങ്ങൾക്ക് സമീപം കാട്ടാനകൂട്ടം ഇറങ്ങിയിരുന്നു. നാട്ടുകാർ ചേർന്ന് തുരത്തുകയായിരുന്നു.
പത്തനംതിട്ട റാന്നിയിൽ ജനവാസ മേഖലയിലെത്തിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു പേരെ കാട്ടാന ആക്രമിച്ചു. ചെമ്പരത്തിമൂട്ടിൽ മജീഷ്, പനച്ചിക്കൽ രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
വടശ്ശേരിക്കര ബൗണ്ടറിയിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ജനവാസ മേഖലയിലെത്തിയ കാട്ടാനയെ വനത്തിലേക്ക് ഓടിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: wild elephant attack idukki
Published: 27 Mar 2024, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented