കല്പറ്റ: വയനാട്ടിൽ വീണ്ടും വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ. വാളാട് ഹൈസ്‌കൂളിൽ കഴിഞ്ഞ ജനുവരി 29-നാണ് വിദ്യാർഥികൾ തമ്മിൽ തല്ലുണ്ടായത്. വാട്‌സാപ്പിൽ വീഡിയോ പ്രചരിച്ചതോടെയാണ് സ്‌കൂൾ അധ്യാപകർ പോലും വിവരമറിഞ്ഞത്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പും സ്‌കൂൾ അധികൃതരും അന്വേഷണം നടത്തുന്നു.

To advertise here,

പ്ലസ്‌വൺ വിദ്യാർഥിയെ രണ്ട് സഹപാഠികൾ ചേർന്ന് മർദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. കുട്ടികളെ തിരിച്ചറിഞ്ഞ സ്‌കൂളിലെ പ്രധാനാധ്യാപകൻ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് വിദ്യാർഥികൾ ഇതിന് സാക്ഷികളായി ആ സമയത്ത് ശുചിമുറിയിലുണ്ടായിരുന്നു. വിദ്യാർഥികൾക്കെതിരേ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ് അധികൃതർ.