തലപ്പുഴ(വയനാട്): ബാലികയെ സ്‌കൂട്ടറിന്റെ പിൻസീറ്റിൽ നിർത്തി അപകടകരമായി വാഹനമോടിച്ചതിന് യുവാവിന്റെ പേരിൽ തലപ്പുഴ പോലീസ് കേസെടുത്തു. തലപ്പുഴ മക്കിമല പുല്യാട്ട് പി.എസ്. അജ്നാസി(28)ന്റെ പേരിലാണ് തലപ്പുഴ പോലീസ് കേസെടുത്തത്.

To advertise here,

രണ്ടരവയസ്സുകാരിയെ സ്‌കൂട്ടറിനു പിന്നിൽനിർത്തി അപകടകരമായും ഹെൽമറ്റില്ലാതെയും വാഹനമോടിച്ചതിനാണ് കേസ്. തലപ്പുഴ റോഡിലൂടെ ചൊവ്വാഴ്ച രാവിലെയാണ് അപകടയാത്ര നടത്തിയത്. സ്‌കൂട്ടർ ഓടിക്കുകയായിരുന്ന അജ്നാസിന്റെ ചുമലിൽ പിടിച്ച് പിൻസീറ്റിൽ നിന്നാണ് കുഞ്ഞ് സഞ്ചരിച്ചത്. പിന്നിൽ സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.