പാലക്കാട്: വാളയാർ, പന്നിയങ്കര ടോൾപ്ലാസകളിൽ മാർച്ച് 31 അർധരാത്രി മുതൽ നിരക്കുവർധന പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനസാധ്യത മുന്നിൽക്കണ്ടാണ് നേരത്തേ ഉത്തരവിറക്കിയത്.

To advertise here,

കാറുകൾ, ചെറിയ ചരക്കുവണ്ടികൾ എന്നിവയ്ക്ക് അഞ്ചുരൂപ (മൂന്ന് ശതമാനം) വർധനയുണ്ടാവും. അതേദിവസം തിരിച്ചുള്ള യാത്രയ്ക്കും അഞ്ചുരൂപ കൂട്ടി. ചെറിയ ചരക്കു വാഹനങ്ങൾ, മിനി ബസുകൾ എന്നിവയുടെ നിരക്ക് 130-ൽ നിന്ന് 135 ആക്കി. ട്രക്ക്, ബസ് എന്നിവയ്ക്കും ഒറ്റത്തവണ യാത്രയ്ക്കും ഇതേ നിരക്കിലാണ് വർധന. മൂന്നുമുതൽ ആറ് ആക്‌സിൽവരെയുള്ള ലോറികളുടെ നിരക്കിൽ 10 രൂപ കൂടും. ഏഴോ അതിൽക്കൂടുതലോ ആക്‌സിലുള്ള വലിയ വാഹനങ്ങൾക്ക് 15 രൂപയാണ് കൂട്ടിയത്.

മാസത്തിൽ 50 ഒറ്റത്തവണ യാത്രയ്ക്കുള്ള പാസിന് കാറുകൾക്കും മറ്റ് ചെറുവാഹനങ്ങൾക്കും 2,710 രൂപയിൽനിന്ന് 2,775 രൂപയാക്കി. പ്രദേശവാസികൾക്കുള്ള പ്രതിമാസ പാസ് തുക 350 രൂപയിൽനിന്ന് 360 ആക്കി.