തിരുവനന്തപുരം: എറണാകുളത്തെ വൈറ്റില മേൽപ്പാലത്തിന്റേത് അശാസ്ത്രീയ നിർമാണമാണെന്നും പാലം തല്ലിപ്പൊളിച്ച് നീക്കണമെന്നും മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതരമായ പിഴവുണ്ട്. പാലത്തിന്റെ താഴെ വാഹനം തിരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. അശാസ്ത്രീയ നിർമാണം നീക്കി പുതുക്കിപ്പണിയാനായി ഒന്നരക്കോടി രൂപ അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.
'എറണാകുളത്ത് വൈറ്റിലയിൽ ഒരു ഫ്‌ളൈഓവറുണ്ട്. അശാസ്ത്രീയമായി തൂണുകൾ അവിടെയും ഇവിടെയുമൊക്കെ വെച്ചു. റോഡിൽകൂടി വണ്ടി പോകുന്നത് ചിന്തിക്കാതെ ആ പാലമങ്ങ് പണിഞ്ഞു. താഴെക്കൂടെ വണ്ടിപോകും എന്നകാര്യം ഈ പാലം പണിഞ്ഞയാൾ ചിന്തിച്ചില്ല. അയാളെ സംബന്ധിച്ച് പാലം പണിയുക എന്ന ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ എങ്ങും തിരിയാനൊക്കൂല, കാരണം തൂണുകൾ വശക്കേടായി വെച്ചിരിക്കുകയാണ്. ഈ പാലം പണിയുമ്പോൾ കൃത്യമായി താഴത്തെ ട്രാഫിക് കൂടെ പരിഗണിച്ച് അത് ടേൺ ചെയ്യാനുള്ള സൗകര്യം കൂടെ കൊടുത്തിട്ട് അതിൽ തൂണ് പണിതിരുന്നെങ്കിൽ പാലത്തിന് ബലവും കിട്ടിയേനെ, കുരുക്കും ഒഴിഞ്ഞേനെ. ഇപ്പോൾ കുരുക്കഴിക്കാൻ വലിയ പാടായി മാറിയിരിക്കുകയാണ്. താഴെ മൊത്തം സിമന്റിട്ട് ഐലൻഡ് ഉണ്ടാക്കിവെച്ചിരിക്കുകയാണ്. വണ്ടി തിരിയില്ല, ബസ് തിരിയാൻ പറ്റില്ല, കാർ തിരിയാൻ പറ്റില്ല, അങ്ങനെ ആകെ കുഴപ്പമാണ്. അത് തല്ലിപ്പൊട്ടിച്ച് കളഞ്ഞ് പുതുക്കിപ്പണിയാനാണ് ഒന്നരക്കോടി. എന്നാലും എത്രത്തോളം ശരിയാകുമെന്ന് നമുക്കറിഞ്ഞൂടാ'' മന്ത്രി പറഞ്ഞു.
Content Highlights: Kerala Minister Ganesh Kumar calls for demolition of Vytila flyover due to unscientific construction. Find out the details and reconstruction plans.
Published: 03 Feb 2026, 07:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented