തിരുവനന്തപുരം: വ്യാഴാഴ്ച നിലമ്പൂർ ജനത പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. ഒരു വോട്ട് എന്ത് മാറ്റമാണ് ഉണ്ടാക്കുക എന്ന ചിന്തയിൽ പലരും വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് പിന്തിരിയുന്ന സാഹചര്യവുമുണ്ട്. ഓരോ പൗരനും രാജ്യത്തെ ഭാവി നിർമ്മിക്കാൻ തുല്യമായി ഉത്തരവാദിത്വമുള്ളവരാണ്. ഓരോ വോട്ടും നിർണായകമാണെന്നും വോട്ടവകാശം വിനിയോ​ഗിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.

To advertise here,

നമ്മൾ ധാരാളം പേരുള്ളതുകൊണ്ട് പലരിൽ ഒരാളുടെ വോട്ടിന് വലിയ വിലയൊന്നുമില്ലെന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. ജനാധിപത്യത്തിൽ എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. രാജ്യത്തിന്റെ ഭാവി ജനം തീരുമാനിക്കുന്നത് വോട്ടുകളിലൂടെയാണ്. വോട്ട് ചെയ്യാനുള്ള  അവസരം അവ​ഗണിക്കുന്നത് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളിയാകാനുള്ള അവസരം അവ​ഗണിക്കുന്നതിന് തുല്യമാണ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.