കൊച്ചി: പന്തീരാങ്കാവ് മാവോവാദി കേസില്‍ അറസ്റ്റിലായ വിജിത്ത് വിജയന് മാവോവാദികളുമായി അടുത്ത ബന്ധമെന്ന് എന്‍ഐഎ. ഒളിവില്‍ കഴിയുന്ന മാവോവാദികള്‍ക്ക് വിജിത്ത് ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നതായി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

To advertise here,

കേസില്‍ ഒളിവില്‍ കഴിയുന്ന മാവോവാദി നേതാവ് സി.പി ഉസ്മാനുമായി വിജിത്ത് പലതവണ കൂടിക്കാഴ്ച നടത്തിയെന്നും എന്‍ഐഎ കണ്ടെത്തി. സംഘടനയ്ക്കുള്ളില്‍ പച്ച, ബാലു, മുസാഫിര്‍, അജയ് തുടങ്ങിയ പേരുകളിലാണ് വിജിത്ത് അറിയപ്പെട്ടിരുന്നതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

മാവോവാദി സാഹിത്യങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് നല്‍കിയിരുന്നത് വിജിത്താണ്. മാവോവാദി പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ പ്രധാന ചുമതല വിജിത്ത്‌ ‌ കൈകാര്യം ചെയ്തിരുന്നുവെന്നും എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നു. 

നേരത്തെ വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജലീലുമായി വിജിത്തിന് അടുത്ത ബന്ധമുണ്ടെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

content highlights: Vijith Vijayan has close links with the Maoists -NIA remand report