കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട അലനും താഹയും മാവോയിസ്റ്റ് സ്വാധീന വലയത്തില്‍ പെട്ടിരുന്നുവെന്ന നിലപാടില്‍ മാറ്റം വരുത്താതെ സി.പി.എം. തെളിവില്ലെന്ന് പറഞ്ഞ് കോടതി രണ്ടുപേര്‍ക്കും ജാമ്യം അനുവദിച്ചുവെങ്കിലും പാര്‍ട്ടി അന്വേഷണത്തില്‍ അവര്‍ മാവോയിസ്റ്റ് സ്വാധീനത്തില്‍ പെട്ടിരുന്നുവെന്നതിന് തെളിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടാണ് അവര്‍ക്കെതിരേ നടപടിയെടുത്തതെന്നും കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി.മോഹനന് പറഞ്ഞു.
കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനത്തിന് എത്തിയപ്പോള്‍ പൊതുചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വെച്ചുതന്നെ പന്തീരങ്കാവ് യു.എ.പി.എ വിഷയം സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു.
ദേശീയ തലത്തില്‍ യു.എ.പി.എയെ എതിര്‍ക്കുകയും കേരളത്തില്‍ യു.എ.പി.എ ചുമത്തി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായ രണ്ടുപേരെ അറസ്റ്റുചെയ്യുകയും ചെയ്തത് ശരിയാണോ എന്നായിരുന്നു പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ ചോദിച്ചത്. കേരളത്തില്‍ ഇത് ഇങ്ങനെ തന്നെയായിരുന്നോ നടപ്പാക്കേണ്ടിയിരുന്നത് എന്നും ചോദിച്ചിരുന്നു. അവര്‍ക്കെതിരേ തെളിവില്ലെന്ന് പറഞ്ഞ് കോടതി രണ്ടുപേരേയും ജാമ്യത്തില്‍ വിട്ടത് പോലീസിന്റെ നീതി നിഷേധത്തിന് തെളിവാണെന്നും പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു.
ഈ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ന്യായമായ കാര്യങ്ങള്‍ക്ക് പോലും പോലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയത്. ചൊവ്വാഴ്ച വൈകീട്ടാണ് ഈ പൊതു ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറി മറുപടി പറയേണ്ടിയിരുന്നത്. ഇതിന് മുന്നോടിയായിട്ടാണ് പന്തീരങ്കാവ് യു.എ.പി.എ കേസില്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പി.മോഹനന് മാധ്യമങ്ങളോട് പറഞ്ഞത്.
content highlights: Pantheerankavu UAPA case, Alan and Thaha, CPM
Published: 11 Jan 2022, 05:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented