തിരുവനന്തപുരം: പാറശ്ശാല ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. പരിശോധനകള്‍ കൂടാതെ മൃഗങ്ങളേയും കോഴികളെയും കൊണ്ടുവരുന്നുണ്ടെന്ന പരാതിയിലാണ് മിന്നല്‍ പരിശോധന. ഒരു വനിതാ വെറ്റിനറി ഡോക്ടര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു.അര്‍ദ്ധരാത്രിയില്‍ ഈ ഡോക്ടര്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍ തന്നെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്. പരിശോധനയില്‍ 5700 രൂപയും രണ്ട് ഇറച്ചി കോഴികളേയും പിടിച്ചെടുത്തു. കോഴികളെ കൈക്കൂലിയായി സ്വീകരിച്ചതാണെന്നാണ് വിജിലന്‍സ് കരുതുന്നത്. എന്നാല്‍ രക്തസാമ്പിള്‍ എടുക്കുന്നതിനാണ് കോഴികളെ വാങ്ങിച്ചതെന്നാണ് ഡോക്ടര്‍ നല്‍കിയ വിശദീകരണം. കണക്കില്‍പ്പെടാത്ത പണമാണ് 5700 രൂപ.

To advertise here,