ഒറ്റപ്പാലം: മോട്ടോര്‍വാഹനവകുപ്പ് ചെക്പോസ്റ്റുകളില്‍ വീണ്ടും മുഴുവന്‍സമയ നിരീക്ഷണം തുടങ്ങി. ചെക്പോയിന്റുകള്‍ എന്നപേരിലാണ് കാസര്‍കോടുമുതല്‍ പാലക്കാടുവരെയുള്ള ജില്ലകളില്‍ ആറിടത്ത് ചെക്പോസ്റ്റുകള്‍ തുടങ്ങിയിട്ടുള്ളത്. ശബരിമല മണ്ഡലകാലത്തെ വാഹനപരിശോധനയാണ് പ്രധാനലക്ഷ്യം.
വിജിലന്‍സ് പരിശോധനകളില്‍ കൈക്കൂലിയുള്‍പ്പെടെയുള്ള അഴിമതികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചുമുതല്‍ രാവിലെമാത്രമാക്കി ചെക്പോസ്റ്റിലെ പരിശോധന ചുരുക്കിയിരുന്നു. ഇതാണ് കഴിഞ്ഞ ശനിയാഴ്ചമുതല്‍ പഴയപടിയാക്കിയത്.
വാളയാര്‍, ഗോപാലപുരം, ഗോവിന്ദാപുരം, വഴിക്കടവ്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളത്. കളങ്കിതരല്ലാത്ത ഉദ്യോഗസ്ഥരാവണമെന്ന പ്രത്യേക നിര്‍ദേശത്തോടെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുള്ളത്. .
ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് അസി. മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കുമാണ് ഓരോ ചെക്പോയിന്റിലും ചുമതല നല്‍കിയിട്ടുള്ളത്. മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ജീവനക്കാര്‍ കുറവാണെന്നും ജോലിഭാരം കൂടുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവില്‍ മണ്ഡലകാലമെന്ന കാരണം പറഞ്ഞിട്ടുണ്ടെങ്കിലും എത്ര കാലംവരെ ചെക്പോയിന്റുകള്‍ മുഴുവന്‍സമയം പ്രവര്‍ത്തിക്കണമെന്ന കാര്യത്തിലും വ്യക്തതയില്ല.
Content Highlights: Kerala Motor Vehicles Department reinstates 24/7 surveillance at checkposts across Kasaragod to Palakkad, focusing on enhanced vehicle inspection for the Sabarimala pilgrimage. Learn more!
Published: 19 Nov 2025, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented