വളാഞ്ചേരി: ദേശീയപാത 66-ൽ വെട്ടിച്ചിറ ടോൾബൂത്തിലെ കമ്പിയിൽ തട്ടി ടൂറിസ്റ്റ് ബസിലെ യാത്രക്കാരായ പിഞ്ചുകുട്ടിയുൾപ്പെടെ രണ്ടുപേർക്ക് കൈക്ക് പരിക്കേറ്റു. എറണാകുളം എടത്വ ചാലോല വീട്ടിൽ ആരിഫ (19), ബാനു ഹാഷിം (രണ്ടര) എന്നിവർക്കാണു പരിക്കേറ്റത്. ടോൾബൂത്ത് ലൈനിൽ മെഷർമെന്റിനായി സ്ഥാപിച്ചിരുന്ന കമ്പിയിൽ കൈതട്ടിയതാണ് അപകടകാരണമെന്നാണു സംശയം. ഇരുവരുടെയും ഇടതുകൈയിനാണ് പരിക്ക്. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

To advertise here,

കഴിഞ്ഞദിവസം രാവിലെ ഒൻപതരയോടെയാണ് സംഭവം. കോതമംഗലത്തുനിന്ന് വയനാട്ടിലേക്ക് വിവാഹസംഘവുമായി പോകുകയായിരുന്നു ബസ്. ഡ്രൈവർ തൃശ്ശൂർ സ്വദേശി ക്ലിന്റ് കെയറിനെ (21) കാടാമ്പുഴ പോലീസ് അറസ്റ്റ്ചെയ്തു. അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.