തൃശൂർ: വാൽപ്പാറയിൽ അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു. അപ്പർ പറളായി എസ്റ്റേറ്റ് പരിസരത്താണ് സംഭവം. വീടിന്റെ വാതിൽക്കൽ അമ്മയോടൊപ്പം ഇരുന്ന് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് പുലിയുടെ ആക്രമണമുണ്ടായത്. തേയിലത്തോട്ടത്തിൽ പതുങ്ങിയിരുന്ന പുലി പൊടുന്നനെ ചാടിവീണ് കുട്ടിയെ ആക്രമിക്കുകയായിരുന്നു.

To advertise here,

ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കുട്ടിയെ സമീപത്തുള്ള വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇതേ എസ്റ്റേറ്റിൽ വച്ച് ഒരു വർഷം മുമ്പ് പുലിയുടെ ആക്രമണത്തിൽ മറ്റൊരു കുട്ടി മരിച്ചിരുന്നു. ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ കുട്ടിയെയാണ് അന്ന് പുലി കടിച്ചുകൊന്നത്. ഇതേത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അതിനുശേഷമാണ് ഇപ്പോൾ വീണ്ടും പറളായി എസ്റ്റേറ്റിൽ സമാനമായ രീതിയിൽ പുലിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.