കോഴിക്കോട്: പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടം രാജിവെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസും രാഹുലുമാണെന്ന് വെള്ളാപ്പള്ളി നടേശൻ. പ്രശ്നം ഉടലെടുത്ത ആദ്യകാലത്ത് പൊതു സമൂഹത്തെ സംബന്ധിച്ചിടത്തോളം രാഹുൽ മാങ്കൂട്ടത്തിൽ പുണ്യവാളന്റെ വേഷമായിരുന്നു അണിഞ്ഞിരുന്നത്. ആ പൊയ്മുഖം ഇപ്പോൾ അഴിഞ്ഞുവീണു.

To advertise here,

തന്റെ പേരിൽ കേസില്ലാത്ത സ്ഥിതിക്ക് എന്തിന് രാജിവെക്കണമെന്ന് ചോദിച്ച രാഹുലിനെതിരെ ഇപ്പോൾ കേസുണ്ട്. മഷിയിട്ടാൽ കാണാത്ത വിധം ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഒരാളെ അല്ല, പല സ്ത്രീകളെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് രാഹുൽ. രാഹുലിന്റെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ഒരു യുവതി പരാതി നൽകിയ സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് രാഹുലിന്റെ മനഃസാക്ഷി തന്നെ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽതന്നെ രാഹുലിനെ പിന്താങ്ങിയവരും പുറന്തള്ളിയവരുമുണ്ട്. കോൺഗ്രസിന്റെ സർവ്വനാശത്തിന് ഈ വിഷയം കാരണമായി മാറിയിട്ടുണ്ട്. കോൺഗ്രസിലെ പ്രഗത്ഭരിൽ ഒരാളെന്ന നിലയിൽ വാനോളം പൊക്കിക്കൊണ്ടുനടന്ന രാഹുൽ തകർന്ന് തരിപ്പണമായി ആളുകളെല്ലാം ചവിട്ടിതേക്കുന്ന ഒരു അവസ്ഥയിലേക്ക് മാറി. ഇതിന്റെ ഉത്തരവാദി രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ്. താൻ ചെയ്ത തെറ്റുകളിൽ ഉത്തമബോധ്യവും പശ്ചാത്താപവും ഉണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു.