To advertise here,

ചവറ: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സ്കന്ദഷഷ്ഠിദിനമായ തിങ്കളാഴ്ച പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തി തുലാഭാരം നടത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സതീശൻ വിജയിച്ചാൽ തുലാഭാരം നടത്താമെന്ന് പന്മനയിലെ കോൺഗ്രസ് പ്രവർത്തകർ നേര്‍ന്നിരുന്നു.

ഉച്ചയ്ക്ക് 1.30-ന് ക്ഷേത്രത്തിലെത്തിയ പ്രതിപക്ഷനേതാവിനെ വാദ്യമേളങ്ങളോടെയാണ് സ്വീകരിച്ചത്. അദ്ദേഹം ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ചശേഷം ദർശനം നടത്തി. തുടർന്ന് ഉണ്ണിയപ്പംകൊണ്ട് തുലാഭാരം നടത്തി.

പ്രധാന ദിവസമായ സ്കന്ദഷഷ്ഠിക്കുതന്നെ ദക്ഷിണ പളനി എന്നറിയപ്പെടുന്ന പന്മന ക്ഷേത്രത്തിൽ തുലാഭാരം നടത്താൻ സാധിച്ചത് ദേവന്റെ അനുഗ്രഹമായി കാണുന്നെന്ന് സതീശൻ പറഞ്ഞു.

പന്മന ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകഷ്ണൻ, കെപിസിസി ജനറൽ സെക്രട്ടറി പി. ജർമിയാസ്, ഡിസിസി വൈസ് പ്രസിഡന്റ് ആർ. അരുൺ രാജ്, കോലത്ത് വേണുഗോപാൽ, പന്മന ജി. വേലായുധൻകുട്ടി, എസ്. ലാലു, ആർ. ജയകുമാർ, ചവറ ഹരീഷ്‌കുമാർ, ജിത്ത് എന്നിവരും മറ്റ് നേതാക്കളും അദ്ദേഹത്തെ സ്വീകരിച്ചു.