തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ പോലീസ് അനധികൃതമായി ഇടപെട്ടു. കസ്റ്റഡിയില്‍ വെച്ച് സ്വപ്ന ശബ്ദരേഖ നല്‍കിയതിലൂടെ ഇത് വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്തും നിയമവിരുദ്ധ പ്രവര്‍ത്തനവും നടന്നുവെന്നും വി.ഡി സതീശന് ആരോപിച്ചു.
പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വ്യക്തമായിരിക്കയാണ്. മുഖ്യമന്ത്രിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്ന് പ്രതിയായ സ്ത്രീയുടെ പേരില്‍ വന്ന ശബ്ദ സന്ദേശം കെട്ടിച്ചമച്ചതാണെന്നും നേരത്തെ നല്കിയ സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തിലാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നു. മുഖ്യമന്ത്രിയെ ഈ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ ഉപയോഗിച്ചുകൊണ്ട് ഒരു വനിത പോലീസുകാരിയെ ചുമതലപ്പെടുത്തി തയ്യാറാക്കിയ സ്ക്രിപ്റ്റ് പ്രതിയെക്കൊണ്ട് വായിപ്പിക്കുകയായിരുന്നു.
മുഖ്യമന്ത്രി നിരപരാധിയാണ് എന്ന് തെളിയിക്കാനുള്ള ഒരു ശ്രമവും കൂടെ പുറത്ത് വന്നിരിക്കയാണ്. അതിന്റെ പുറകിലുള്ള ഗൂഢാലോചനയെ കുറിച്ച് കൂടെ അന്വേഷിക്കണം. ആരുടെ നേതൃത്വത്തില്‍ എവിടെവെച്ചാണ് ഇങ്ങനെയൊരു ശ്രമം പോലീസിന്റെ അറിവോട് നടന്നത് എന്ന് വ്യക്തമാകണം. മൂടിവെക്കപ്പെട്ട എല്ലാ സത്യങ്ങളും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ലൈഫ് മിഷനില്‍ കോടികളുടെ അഴിമതി നടന്നുവെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായി. ലോക്കറിലുള്ള പണം ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കമ്മീഷന് കിട്ടിയ തുകയാണ് എന്ന് വ്യക്തമായിരിക്കയാണ്. സ്വര്‍ണ കള്ളക്കടത്ത് നടത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നു എന്ന് വ്യക്തമായി. ഇതിനെ സംബന്ധിച്ച് എന്താണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത് എന്നറിയാനായി കാത്തിരിക്കുകയാണെന്നും വി.ഡി സതീശന് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
Content Highlights: Revelation of Swapna Suresh is shocking says opposition leader V. D. Satheesan
Published: 05 Feb 2022, 11:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented