തിരുവനന്തപുരം: മംഗളൂരു സന്ദർശനത്തിനിടെ അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. മംഗളൂരുവിൽവെച്ച് കണ്ടത് അദാനിയുടെ ഏജന്റിനെയല്ല, അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ അകന്ന ഒരു ബന്ധുവിനെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മംഗളൂരു വിമാനത്താവളത്തിൽവെച്ച് അദ്ദേഹം വന്ന് കണ്ട് സംസാരിക്കുകമാത്രമാണുണ്ടായതെന്ന് സതീശൻ വിശദീകരിച്ചു. കോഴിക്കോടും കാസർകോടും കുടുംബബന്ധങ്ങളുള്ള വ്യക്തിയാണ് അദ്ദേഹമെന്നും അദ്ദേഹത്തിന്റെ മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചിരിക്കുന്നത് കേരളത്തിലേക്കാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. കേരളവുമായി അടുത്ത ബന്ധമുള്ള കുടുംബമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് അദാനിയുടെ ആളുകളെ കണ്ടിട്ട് എന്ത് നേടാനാണെന്ന് ചോദിച്ച സതീശൻ, ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനെയും പരിഹസിച്ചു. വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നും ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Chief Minister V.D. Satheesan firmly rejected allegations of meeting Adani Group representatives in Mangaluru, clarifying that the person he met at the airport was a distant relative of the late Congress leader Aryadan Muhammad.
Published: 10 Jun 2026, 02:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented