തിരുവനന്തപുരം: കെ.എസ്.യു നേതാവിനെ അവഗണിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ആർക്കും വന്ന് എന്നെ കാണാം. പതിനായിരക്കണക്കിന് ആളുകൾ എന്നെ ദിവസവും വന്ന് കാണാറുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ ഒരാൾക്കും കാണാനുള്ള അനുമതി നിഷേധിച്ചിട്ടില്ല. അത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തേവര കോളേജിൽ നടന്ന പരിപാടിക്കിടെ കെ.എസ്.യു അധ്യക്ഷനെ അവഗണിച്ച് പോയി എന്ന വാർത്തകൾക്കും അദ്ദേഹം മറുപടി നൽകി. താൻ അലോഷ്യസിനെ കണ്ടില്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തിന് പോകാനുള്ള തിരക്കിലായിരുന്നു താനുണ്ടായിരുന്നു. അദ്ദേഹം എന്റെ നാട്ടുകാരനാണ്. അവഗണിച്ചുവെന്നൊക്കെയുള്ള വാർത്തകൾ പിന്നീടാണ് ഞാനറിയുന്നത് പോലും. അന്ന് രാവിലെ 10 മണി മുതൽ 1 മണി വരെ എറണാകുളം ഗസ്റ്റ് ഹൗസിലുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തെ അറിയിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയെ കാണാനുള്ള അനുമതി ഒരാൾക്കും നിഷേധിച്ചിട്ടില്ല, നിഷേധിക്കുകയുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കെ.എസ്.യു കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയാണ് അവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ വന്നുസംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: VD Satheesan refutes claims of denying a meeting to KSU leader., Explanation provided regarding the Thevara College incident., Confirmation that the office remains accessible to the public., Clarification on scheduling and prior engagements.
Published: 22 Jul 2026, 11:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented