
തിരുവനന്തപുരം: വാവാ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്. വാവാ സുരേഷ് സഞ്ചരിച്ച കാര്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് പരിക്കേറ്റത്.
തിരുവനന്തപുരത്തുനിന്നും നിലമേല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു വാവ സുരേഷ്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് മുന്നില്‍ പോയിരുന്ന കാര്‍ നിയന്ത്രണം തെറ്റി മണ്‍തിട്ടയിലിടിച്ചതിന് ശേഷം വാവാ സുരേഷ് സഞ്ചരിച്ച കാറിലിടിച്ചു. തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി എതിരേ വന്ന കെ.എസ്.ആര്‍.ടിസി ബസില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ വാവാ സുരേഷിന്റെ മുഖത്താണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ നിരീക്ഷണത്തിലാണ് വാവാ സുരേഷ്.
Content Highlights: Vava Suresh injured in a car accident
Published: 19 Oct 2022, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented