വട്ടിയൂർക്കാവ്: വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുക്കാതെ പോലീസ് ഒത്തുതീർപ്പു ശ്രമം നടത്തിയെന്ന് ആരോപണം. ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് വട്ടിയൂർക്കാവ് പോലീസ് കേസെടുക്കാതെ ഒളിച്ചുകളി നടത്തിയെന്ന് ആരോപണമുയരുന്നത്.
രണ്ടാഴ്ച മുൻപാണ് പീഡനപരാതിയുമായി യുവതിയും അമ്മയും വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ, ആരോപണവിധേയനെതിരേ കേസ് എടുക്കാൻ പോലീസ് തയ്യാറായില്ല. പീഡനക്കേസിന്റെ ഭാഗമായുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പോലീസ് ഇവർക്ക് മുന്നറിയിപ്പു നൽകുകയായിരുന്നുവെന്നാണ് ആരോപണം.
കേസ് എടുത്താൽ ഇവർക്കും പ്രശ്നമാകുമെന്നു സൂചിപ്പിച്ചതോടെ പരാതിക്കാരും ആശയക്കുഴപ്പത്തിലായി. തുടർന്ന് പരാതിക്കാർ കേസ് വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇതിനടുത്ത ദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിലും വട്ടിയൂർക്കാവ് പോലീസ് ആദ്യഘട്ടത്തിൽ കേസെടുത്തില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.
ഇവിടെയും പരാതിക്കാരെ പീഡനക്കേസിന്റെ തുടർനടപടികളെക്കുറിച്ച് മുൻകരുതൽ നൽകി കേസിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം, എന്നാൽ പരാതിക്കാർ രണ്ടാമതും പോലീസിനെ സമീപിച്ചപ്പോൾ കേസെടുത്തായി സൂചനയുണ്ട്.
Content Highlights: Allegations of police inaction in assault cases at Vattiyoorkavu station. Victims were allegedly discouraged from filing formal complaints. Concerns raised regarding the handling of a Dalit woman's case. Pattern of initial reluctance to register cases involving minors.
Published: 22 Jun 2026, 08:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented