
തൃപ്പൂണിത്തുറ: പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൃപ്പൂണിത്തുറ ഹിൽപ്പാലസിൽ കെ.എ.പി. ഒന്നാം ബറ്റാലിയൻ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി 16,000 പേരെ അറസ്റ്റ് ചെയ്യുകയും 13,000 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കെ.എ.പി. ഒന്നാം ബറ്റാലിയൻ ആസ്ഥാനത്തെ ആധുനിക സൗകര്യങ്ങളോടുകൂടി വികസിപ്പിക്കുമെന്നും ഇതിനായി 27 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പുതിയ കെട്ടിടങ്ങൾ, ബാരക്, കിച്ചൻ, സെൻട്രൽ പോലീസ് കാൻറീൻ, പാർക്കിങ്, നീന്തൽ പരിശീലന സൗകര്യങ്ങൾ ഉൾപ്പെടെ ഇതിന്റെ ഭാഗമായി ഉണ്ടാകും. കേരള പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫ്രാൻസിസ് ജോർജ് എം.പി. അധ്യക്ഷനായി. മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി അനൂപ് ജേക്കബ് 'ഓപ്പറേഷൻ തൂഫാൻ 2.0' പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
ദീപക് ജോയ് എം.എൽ.എ., നഗരസഭാ കൗൺസിലർ ജിൻസി റോയ്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആംഡ് ബറ്റാലിയൻ എ.ഡി.ജി.പി. ബൽറാംകുമാർ ഉപാധ്യായ, ഡി.ഐ.ജി. ജെ. ഹിമേന്ദ്രനാഥ്, സിറ്റി പോലീസ് കമ്മിഷണർ ആർ. നിശാന്തിനി, ആംഡ് പോലീസ് ബറ്റാലിയൻ കമൻഡാന്റ് കെ.ഇ. ബൈജു, കെ.എ.പി. ഒന്നാം ബറ്റാലിയൻ കമൻഡാന്റ് ജാക്സൺ പീറ്റർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: The government, led by Home Minister Ramesh Chennithala, aims to ensure 30% female participation in police recruitment, emphasizing women's importance in the force. The K.A.P. First Battalion headquarters will be modernized with a budget of 27 crore rupees, including new facilities like buildings, barracks, and training amenities. The event featured various dignitaries, including MP Francis George and Minister Anoop Jacob, who participated in the 'Operation Toofan 2.0' pledge.
Published: 27 Nov 2026, 08:43 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented